യൂട്യൂബര്‍ ഗാന്ധി
അദ്ധ്യായം ഒന്ന് സേവാഗ്രാമിലെ ‘ബാപ്പുകുടി’യുടെ മുന്‍വശത്തായുള്ള ബബൂള്‍ മരത്തിന് ചുറ്റും മണ്ണിട്ട് ഉറപ്പിച്ച തിട്ടില്‍വിരിച്ച കമ്പളത്തില്‍ മഗന്‍ലാല്‍ ഒരു തൂവെള്ള ഖാദിത്തുണി നിവര്‍ത്തി വിരിച്ചിട്ടു. മഹാത്മജി പതിവ് പ്രാര്‍ത്ഥനയ്ക്ക് ശേഷമുള്ള തന്റെ ‘പ്രവചന്‍’നുള്ള തയ്യാറെടുപ്പിലാണ്.