ഭൗതികശാസ്ത്രവും സാമ്പത്തികശാസ്ത്രവും തമ്മിലൊരു സൗഹൃദ ഭാഷണം
കാലാവസ്ഥാ പ്രതിസന്ധി ഒരു യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ അവതരിച്ചു കഴിഞ്ഞിരിക്കുന്നു. പ്രതിസന്ധികൾക്ക് കാരണമായി മാറുന്ന ഘടകങ്ങളെ ഇഴപിരിച്ചു കാണാൻ നാം ശ്രമിക്കുകയാണ്. ഈ ഇഴപിരിക്കലിലൂടെ ഓരോ വിജ്ഞാന ശാഖയും തങ്ങളുടേതായ അനുമാനങ്ങളിലേക്കും നിഷ്കർഷതകളിലേക്കും എത്തിപ്പെടുന്നു.