
വേറിട്ട ശ്രീരാമന്‍ വേറിടാത്ത സൗഹൃദങ്ങള്‍
തന്റെ പതിവുശൈലിയില്‍ അനാര്‍ഭാടമായാണ് മണിലാല്‍, ‘വേറിട്ട ശ്രീരാമന്‍’ എന്ന ഡോക്യുമെന്‍ററിയും ആരംഭിക്കുന്നത്. ഒരു മലയാളം മൂളിപ്പാട്ട് പശ്ചാത്തലത്തില്‍ കേള്‍ക്കാം. കുന്നംകുളത്തെ ഉറക്കമുണര്‍ന്നിട്ടില്ലാത്ത തെരുവുകളിലെ ഓടിട്ട വീടുകളുടെ നിരയും, അതിന്റെ പൂമുഖങ്ങളും, റോഡിലെ കയറ്റിറക്കങ്ങളും, ഓട്ടോറിക്ഷയും