
പ്രതിഷേധം അലയടിച്ച് മസ്ദൂർ – കിസാൻ സംഘർഷ് റാലി
കർഷകരുടേയും തൊഴിലാളികളേയും അവകാശങ്ങൾ നിഷേധിക്കുന്ന മോദി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ മസ്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിച്ചു. സ്ത്രീകളടക്കം പതിനായിരങ്ങളാണ് ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ അണിനിരന്നത്.