
ബഷീർ ദിനത്തിൽ ഭാരതമാതാ എന്ന കഥ വായിക്കുമ്പോൾ
ഓരോ ചരിത്രസന്ദർഭത്തിലും പുനർവായനാസാധ്യതകൾ തുറന്നുതരുന്ന എഴുത്തുകൾ കൂടിയാണല്ലോ ക്ലാസിക്ക് എന്നറിയപ്പെടുന്നത്. ആ നിലയിൽ ബഷീറിയൻ സാഹിത്യം നിയതാർഥത്തിൽ ക്ലാസിക്ക് എന്ന വിശേഷണത്തിനർഹമാണ്. അരികുലോകങ്ങളെയും പുറമ്പോക്കുകളെയും ഉൾക്കൊള്ളാനുള്ള രാഷ്ട്രീയജാഗ്രത കൂടിയാണ് ബഷീറിയനിസത്തിൻ്റെ പൊതുസവിശേഷത. ഈ ഉൾക്കൊള്ളൽ