![](https://theaidem.com/wp-content/uploads/2025/01/WhatsApp-Image-2025-01-07-at-14.24.43_156424ee.jpg)
മുറിവേറ്റ കസേരകൾ സംസാരിച്ചു തുടങ്ങുമ്പോൾ…
സൈനിക നിഘണ്ടുക്കളിലെ ഒരുപാട് വാക്കുകൾ ദുഷ്കരവും ആപൽക്കരമായ ഘട്ടങ്ങളെയും ഉദ്യമങ്ങളെയും അടയാളപ്പെടുത്തുന്നവയാണ്. അത്തരം വാക്കുകളിലൊന്നാണ് ‘വാക്കിംഗ് പോയിൻ്റ്’ (Walking Point). ഒരു യുദ്ധമുന്നണിയിൽ ഏതൊരു സൈനികനും ലഭിക്കാവുന്ന അതിഭീകരമായൊരു പൊസിഷൻ ആണ് വാക്കിംഗ് പോയിൻ്റ്.