പുസ്തക നിർമ്മാണ കലയും ജനാധിപത്യവൽക്കരണവും, ചില ആലോചനകൾ
പുസ്തകങ്ങൾ എന്നത് കൊണ്ട് പൊതുവെ മനസ്സിലാക്കപ്പെടുന്നത് സാഹിത്യമോ ചിത്രങ്ങളോ ഇവ രണ്ടുമോ അടങ്ങുന്ന ഒരു വസ്തു എന്നാണ്. സാഹിത്യവും ചിത്രവും എന്ന് പറയുമ്പോൾ അക്ഷരങ്ങളും വരകളും നിറങ്ങളും കൊണ്ട് ഉണ്ടാക്കപ്പെടുന്ന ആഖ്യാനങ്ങൾ എന്നായിരിക്കണം കരുതേണ്ടത്.