
ഉള്ളൊഴുക്കിന്റെ അടിയൊഴുക്കുകൾ: വേദനയുടെ നിലയില്ലാക്കയങ്ങൾ
“…അവന്റെ (പുരുഷന്റെ) ഭീതി ദ്രവരൂപങ്ങളെ പറ്റിയാണ്. ഒഴുകുന്ന, ചലനാത്മകമായ, ഉറപ്പായ ഒരു പ്രതലമില്ലാതെ, ഒരു കണ്ണാടിക്ക് പ്രതിഫലിപ്പിക്കാൻ പോലും നിന്ന് തരാതെ അത്രക്ക് അനിശ്ചിതമായത്. അനുസ്യൂതമായത്. അതിനെയാണ് അവന് ഭയം.” ഫ്രഞ്ച് തത്വചിന്തകയും ഭാഷാശാസ്ത്രജ്ഞയും