
അസ്വാൻ – സ്വർണ നഗരം (ഈജിപ്ത് യാത്രാകുറിപ്പുകൾ #4)
ലക്‌സറിൽ നിന്ന് അസ്വാനിലേയ്ക്ക് ഇരുനൂറിലധികം കിലോമീറ്റർ ദൂരമാണുള്ളത്. കാർ യാത്രയ്ക്ക് മൂന്നു നാലു മണിക്കൂർ സമയമെടുക്കും. പൂർണമായും മരുഭൂമിയിലൂടെയുള്ള റോഡിലൂടെയാണ് ഞങ്ങൾ പോയത്. അതല്ലാതെ, ഗ്രാമങ്ങളിലൂടെയും കാർഷികപ്രദേശങ്ങളിലൂടെയും അല്പം ചുറ്റിവളഞ്ഞുള്ള റോഡുമുണ്ട്. ജേർണിയിസ്റ്റ് എന്ന