ഫാദർ ഗുസ്താവോ ഗോട്ടിയറസ്- പാവങ്ങളുടെ പ്രവാചകൻ
വിമോചന ദൈവശാസ്ത്രത്തിൻ്റെ പിതാവ് എന്ന നിലയിൽ ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികളുടെ ആദരവ് പിടിച്ചുപറ്റിയ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനാണ് 2024 ഒക്ടോബർ 22ന് അന്തരിച്ച ഫാദർ ഗുസ്താവോ ഗോട്ടിയറസ് (1928-2024). പെറുവിൽ ജനിച്ച ഗോട്ടിയറസ് പുരോഹിതനാകാൻ ചേർന്നു. ഉപരിപഠനത്തിനായി