യവനികയും എന്നും പുതുതായ ജോർജിന്റെ ദൃശ്യസങ്കല്പവും
മലയാള സിനിമയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ സംവിധായകരിൽ പ്രമുഖനാണ് കെ.ജി ജോർജ്. യാഥാർത്ഥ്യത്തിന്റെ വിഭിന്നമായ മുഖങ്ങൾ സത്യസന്ധമായും കലാത്മകമായും ആവിഷ്കരിച്ചുകൊണ്ട് മഹത്ത്വപൂർണ്ണമായ ഒരു ചലച്ചിത്ര പ്രപഞ്ചം അദ്ദേഹം സൃഷ്ടിച്ചു. മലയാള സിനിമയ്ക്ക് ഏറെ