ഇതോടെ വാർത്തകൾ സമാപിച്ചു
കാഴ്ചകളുടെ കള്ളക്കടൽകാലത്തുനിന്ന് കേൾവിയുടെ അവശേഷിക്കുന്ന സത്യത്തിലേക്ക് ആളുകൾ കൂടുവിട്ട് കൂടുമാറുന്നകാലമാണിത്. റേഡിയോ തിരിച്ചുവരുന്നു. ലോകമെമ്പാടും. പഴയ പാട്ടുപെട്ടിയായോ ട്രാൻസിസ്റ്ററായോ അല്ല. പുതിയ രൂപത്തിലും ഭാവത്തിലും. റേഡിയോയെ ആളുകൾ ഹൃദയത്തിലേറ്റിനടന്ന കാലത്ത് തിടംവച്ച ശബ്ദമാണ് വാർത്തകൾ