കാതല്‍ കടിതങ്കളും സിനിമാ പയനങ്കളും, മഞ്ഞുമ്മലിനെ ഏറ്റെടുത്ത തമിഴകം
ഭാഷകളും സംസ്‌ക്കാരങ്ങളും മറി കടന്ന് സിനിമകള്‍ സഞ്ചരിക്കുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷും സിനിമകള്‍ മലയാളികള്‍ക്ക് പ്രിയമായതും ഇങ്ങിനെയാണ്. ഇപ്പോള്‍, മലയാള സിനിമയെ, അന്‍പോടെ ചേര്‍ത്തു വെക്കുകയും കൊണ്ടാടുകയുമാണ് തമിഴ് മക്കള്‍.