കലയിലെ റിയലിസവും ശില്പവിവാദവും
മലയാളിയുടെ കലാബോധത്തിൽ ഒരു ശില്പി ഉണ്ട്. പുരാണങ്ങളിലും ബാലെകളിലും സിനിമകളിലും നോവലുകളിലും കഥകളിലും കവിതകളിലുമൊക്കെയായി ആ ശില്പി അങ്ങനെ വാഴുകയാണ്. എന്താണ് ആ ശില്പിയുടെ രൂപം? ജടാമകുടങ്ങളും തീക്ഷ്ണതപസ്സും ഒക്കെ അകമ്പടിയായുള്ള ഒരു യുവാവ്.