A Unique Multilingual Media Platform

The AIDEM

Society Travel YouTube

ലോകസഞ്ചാരപാതയിൽ കോട്ടയം

  • February 11, 2023
  • 1 min read

അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് കോട്ടയം ജില്ലയിലെ കുമരകത്തേയും വൈക്കത്തേയും മറവൻതുരുത്തിനേയും ലോകത്ത് കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് കേരളടൂറിസത്തിന് ലഭിച്ച അംഗീകാരമാണ്.ലോകപ്രശസ്ത ട്രാവൽ മാഗസിനായ  കൊണ്ടേനാസ്റ്റ് ട്രാവലർ കോട്ടയത്തെ തന്നെ അയമനം ലോകത്ത് കണ്ടിരിക്കേണ്ട മുപ്പത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത്   മാസങ്ങൾക്ക് മുമ്പാണ്. തദ്ദേശവാസികൾക്കും വരുമാനം ലഭ്യമാക്കി, ടൂറിസം വികസിപ്പിക്കുകയെന്ന കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം നയത്തിന് കൂടി ലഭിച്ച അംഗീകാരമാണ് ഇവ. എന്താണ് ഈ സ്ഥലങ്ങളുടെ പ്രത്യേകത? തദ്ദേശവാസികളുടെ ജീവിതത്തെ ഉത്തരവാദിത്ത ടൂറിസം എങ്ങനെ സ്വാധീനിക്കുന്നു? ‘ദി ഐഡം’ നടത്തിയ അന്വേഷണം കാണുക.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM