
നാഗ്പൂരിൽ നഞ്ച് കലക്കിയവർ
ഛാവ എന്ന ചലച്ചിത്രം പുറത്തുവന്നതിനെത്തുടർന്ന് ഔറംഗസേബിന്റെ ശവക്കല്ലറ പൊളിച്ചുനീക്കണമെന്ന ആവശ്യം മഹാരാഷ്ട്രയിലെ ഹിന്ദുത്വ സംഘടനകൾ ഉയർത്തിയിരുന്നു. ഇതിനെ പരസ്യമായി പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മന്ത്രിസഭാംഗവും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും രംഗത്തുവന്നു.