
ഗോഡ്സ് ഓൺ കൺട്രി മസ്റ്റ് ബീ ക്രേസി
വായനാദിനത്തിന്റെ പ്രസംഗമത്സരത്തിന് “സാക്ഷരതാപ്രസ്ഥാനം നമ്മെ അജ്ഞാനാന്ധകാരത്തിൽ നിന്നും വിജ്ഞാനാന്ധകാരത്തിലേക്ക് നയിച്ചു” എന്ന് ഒരു വിരുതൻ തട്ടിവിട്ടതായി കഥയുണ്ട്. ഉദ്ദേശിക്കപ്പെട്ടതല്ലെങ്കിലും ഒരു വെറും ചിരിക്കപ്പുറം കേരളസമൂഹത്തിന്റെ മുകളിലാകെ നിഴൽ വീഴ്ത്തുന്ന കറുത്ത തമാശയായി വലിയൊരു തലത്തിൽ