സിറിയയിലെ സങ്കീർണതകൾ: ലോകക്രമ ബലാബലങ്ങൾ മുതൽ മാധ്യമ പ്രതിപാദനങ്ങൾ വരെ
ഡിസംബറിന്റെ തുടക്കത്തിൽ അൽ അസദിൻ്റെ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായ ത്ഹ്റീർ അൽ ശാം മേൽക്കോയ്മ നേടിയതിന് ആഗോള ക്രമത്തിൻ്റെയും അതിലെ ശാക്തിക ബലാബലങ്ങളുടെയും തലങ്ങളിലുള്ള പ്രത്യാഘാതങ്ങളും സാധ്യതകളും എന്താണ് എന്ന് പരിശോധിക്കുകയാണ് അന്താരാഷ്ട്ര സാമൂഹിക രാഷ്ട്രീയ നിരക്ഷകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട്. സിറിയയിലെ സമകാലിക സംഭവങ്ങളെ കുറിച്ചുള്ള മാധ്യമ പ്രതിപാദനങ്ങൾ മുതൽ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങൾ വരെ ഏകപക്ഷീയമായ സമീപനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് എന്ന് ഷാജഹാൻ മാടമ്പാട്ട് നിരീക്ഷിക്കുന്നു. ഒപ്പം ശാസ്തിക ബലാബലത്തിന്റെ തലത്തിൽ യു.എസ്-ഇസ്രായേൽ അച്ചുതണ്ടും തീവ്രവാദ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിലെ ചില ധാരകളും നേടിയിട്ടുള്ള മേൽക്കോയ്മയും അടിവരയിടുന്നു ഈ സംഭാഷണം. ഇൻ്റർവ്യൂ ചെയ്തത് ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ.
Is this ideology of power and inequality validated by Islamic theology or developed by these violent extremist Islamic groups