A Unique Multilingual Media Platform

The AIDEM

International Politics YouTube

What Next in Sri Lanka After Leftward Shift in President Polls?

  • September 24, 2024
  • 1 min read

The victory of Marxist leader Anura Kumara Dissanayake in Presidential election in Sri Lanka has been described as a political Tsunami by international politicians and observers. Sri Lanka based Independent policy analyst and writer Amita Arudpragasam analyses the context of the results in detail and points out that it was the economic mismanagement and corruption of earlier, dynasty oriented, regimes as well as Anura’s clean image that propelled significant sections of voters towards the Leftist JVP leader.

She also points out that while the victory does indeed signify the emergence of new hopes in the country, it would be too early to predict dramatic policy and ideological shifts, including in the island nation’s orientation towards India and China. Watch the interview here.


ഈ വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ സഹദേവൻ എഴുതിയ കുറിപ്പ് ചുവടെ നൽകുന്നു:

അദാനിയും ശ്രീലങ്കയിലെയും ബംഗ്ലാദേശിലേയും ഭരണ വ്യവസ്ഥയിലെ വമ്പൻ മാറ്റങ്ങളും

ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും എന്തിന് ഓസ്‌ട്രേലിയയിലെപ്പോലും രാഷ്ട്രീയ ഭരണമാറ്റത്തിന് പിന്നിലെ പൊതുഘടകത്തെ കണ്ടെത്താൻ ശ്രമിച്ചാൽ ഗൗതം അദാനിയിൽ ചെന്ന് മുട്ടും. ഉഭയകക്ഷി ബന്ധങ്ങളെ വ്യവസായി താൽപ്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ഭരണകൂടങ്ങൾ തുനിഞ്ഞിറങ്ങിയാൽ അതിന്റെ അനിവാര്യഫലമെന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകർക്കപ്പെടുക എന്നതായിരിക്കും.

ബംഗ്ലാദേശിന് വൈദ്യുതി വിൽക്കുന്നതുമായി ബന്ധപ്പെട്ട കരാർ അദാനിക്ക് ലഭ്യമാക്കുന്നതിന് ബീഗം ഹസീനയ്ക്ക് മേൽ സമ്മർദ്ദമുയർത്താൻ നരേന്ദ്ര മോദിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. 2015ലെ മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ മുഖ്യ അജണ്ടതന്നെ അദാനിക്ക് വൈദ്യുതി വിതരണക്കരാർ നേടിയെടുക്കുക എന്നതായിരുന്നു.

ഇന്ന് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ മുന്നിലുള്ള പ്രധാന അജണ്ട അദാനിയുമായുള്ള കരാറിൽ നിന്ന് എങ്ങിനെ രക്ഷപ്പെടാം എന്നതാണ്. ശ്രീലങ്കയിൽ 400 മില്യൺ ഡോളറിന്റെ ഗ്രീൻ എനർജി പ്രോജക്ടുകളാണ് അദാനി നേടിയെടുത്തത്. 225 മെഗാവാട്ടിന്റെ കാറ്റാടിപ്പാട നിർമ്മാണ പദ്ധതി നേടിയെടുക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ ഉപയോഗപ്പെടുത്തപ്പെട്ടു.

ഇതിനുപുറമെ 700 ദശലക്ഷം ഡോളറിന്റെ കണ്ടൈയ്‌നർ തുറമുഖ പദ്ധതിയും നേടിയെടുക്കാൻ അദാനിക്ക് സാധിച്ചു. ഈ രണ്ട് പദ്ധതികളും ശ്രീലങ്കയുടെ ദീർഘകാല താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന ആരോപണം പാർലമെന്റിലും പുറത്തും ശക്തമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഓസ്‌ട്രേലിയയിൽ അദാനി നേടിയെടുത്ത കാർമൈക്കൾ കൽക്കരി ഖനന കരാറും ഇതേരീതിയിൽ അതിശക്തമായ രാഷ്ട്രീയ എതിർപ്പ് ക്ഷണിച്ചുവരുത്തിയ ഒന്നാണ്. ഒരു ദശകക്കാലത്തെ കൺസർവേറ്റീവ് ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് ലെഫ്റ്റ് ചായ്വുള്ള ആന്റണി അൽബനീസ് ഗവൺമെന്റ് അധികാരക്കസേരയിലെത്തിയതിന് പിന്നിലും ഗൗതം അദാനിക്കെതിരായ പ്രതിഷേധത്തിന്റെ വേരുകൾ കണ്ടെത്താൻ കഴിയും…

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Anurag Yadav, Kanpur
Anurag Yadav, Kanpur
3 months ago

What a brilliant interview.. crystal clear perspectives. Relevant, and out of the box questions, precise and lucid answers. Congratulations Amita ji and VRK.