തിരിച്ചടി വലുത്, പ്രധാനം സമാധാനവും
ജമ്മു കശ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നൽകിയിരിക്കുന്നു. പാകിസ്ഥാനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടത്തുമുള്ള ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത് എന്നും സാധാരണ മനുഷ്യരുടെ ജീവന് അപായമുണ്ടാകാതിരിക്കാൻ കരുതലെടുത്തുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ അറിയിച്ചു. അതിർത്തി കടന്നുള്ള തിരിച്ചടി ന്യായമായിരിക്കെത്തന്നെ സമാധാനത്തിന് നേർക്കുയരുന്ന വെല്ലുവിളി കാണാതിരുന്നുകൂടാ.
ഈ സ്ഥിതിവിശേഷം വിലയിരുത്തുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എ.ജെ ഫിലിപ്പ്. അഭിമുഖം നടത്തുന്നത് രാജീവ് ശങ്കരൻ.