കർഷകരുടേയും തൊഴിലാളികളേയും അവകാശങ്ങൾ നിഷേധിക്കുന്ന മോദി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ മസ്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിച്ചു. സ്ത്രീകളടക്കം പതിനായിരങ്ങളാണ് ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ അണിനിരന്നത്. കർഷകരേയും തൊഴിലാളികളേയും അവഗണിച്ച് കോർപറേറ്റുകളെ സഹായിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങളെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ റാലിയിൽ പങ്കെടുത്തു.
Subscribe to our channels on YouTube & WhatsApp