A Unique Multilingual Media Platform

The AIDEM

Articles Culture National Politics Society

ഗ്യാൻവാപി പള്ളിയിലെ പാതിരാപ്പൂജയിൽ വാരാണസി കമ്മീഷണർക്ക് എന്തായിരുന്നു കാര്യം?

  • February 12, 2024
  • 1 min read
ഗ്യാൻവാപി പള്ളിയിലെ പാതിരാപ്പൂജയിൽ വാരാണസി കമ്മീഷണർക്ക് എന്തായിരുന്നു കാര്യം?

ഗ്യാൻവാപി പള്ളിയുടെ തെക്കേ നിലവറയിൽ പൂ‍ജ നടന്ന 2024 ജനുവരി 31 രാത്രി വാരാണസി കമ്മീഷണർ കൗശൽ രാജ് ശർമ്മ എന്തുചെയ്യുകയായിരുന്നു? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാമണ്ഡലമായ വാരാണസിയിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു ഫോട്ടോ പുറത്തുവന്നതോടെ ഉത്തർപ്രദേശിലാകെ ഈ ചോദ്യം അലയടിക്കുകയാണ്. 

ചിത്രത്തിൽ ശർമ്മ ഉൾപ്പെടെയുള്ള ആളുകൾ ഹിന്ദു മതാചാര പ്രകാരമുള്ള ഒരു ചടങ്ങിൽ പങ്കെടുക്കുകയാണ് എന്ന് വ്യക്തമാണ്. ഹിന്ദുത്വ സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സുരക്ഷാ ഏജൻസികളുടെ ഇടയിലും നടക്കുന്ന ചർച്ചകളിൽജനുവരി 31 ലെ രാത്രിപൂജയോട് അനുബന്ധിച്ച ചിത്രമാണ് ഇത് എന്നാണ് പറയുന്നത്. 

ദി ഐഡം ഈ വാർത്തയുടെ സത്യാവസ്ഥ മനസിലാക്കാൻ പൂജയുടെ സമയത്ത് അവിടെ സന്നിഹിതരായിരുന്ന ഔദ്യോഗിക സംഘത്തിലെ ചില ആൾക്കാരടക്കം നിരവധി പേരെ ബന്ധപ്പെട്ടു. കാര്യങ്ങൾ വ്യക്തമായി അറിയുക എന്നതായിരുന്നു ഈ അന്വേഷണത്തിന്റെ ലക്ഷ്യം. പൂജ നേരിട്ട് കണ്ടിട്ടുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പറ്റം ആളുകൾ ചിത്രത്തിലുള്ളത് കൗശൽ രാജ് ശർമ്മയാണ് എന്ന് സ്ഥിരീകരിച്ചു. അദ്ദേഹം വാരാണസിയിലെ പാതിരാപ്പൂജയുടെ മുൻപന്തിയിൽ നിന്നതായി ഇവർ വ്യക്തമാക്കുന്നു. കൂടാതെ, പൂജയുടെ സമയത്ത് വാരാണസി ജില്ലാ മജിസ്ട്രേറ്റ് എസ്. രാജലിംഗം, പോലീസ് കമ്മീഷണർ അശോക് മുക്ത ജെയ്ൻ, വിശ്വനാഥ് മന്ദിർ മുൻ സി.ഇ.ഓ സുനിൽ വർമ്മ, നിലവിലെ സി.ഇ.ഓ മന്ദിറ് മിശ്ര എന്നിവരും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. സി.ആർ.പി.എഫ് ഉൾപ്പെടെ ഒരു വലിയ നിര സുരക്ഷാസേനയും ജനുവരി 31 രാത്രി അവിടെ തമ്പടിച്ചിരുന്നു.

പൂജയ്ക്ക് ശേഷം ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോടതി വിധി നടപ്പിലാക്കി എന്ന് പറയുന്ന വീഡിയോ അവിടെ കൂടിനിന്നവർ‌ എടുത്ത് പ്രചരിപ്പിച്ചിരിക്കുന്നതും കാണാം. പൂജ നടത്തി എന്ന് ഉദ്യോഗസ്ഥർ വീഡിയോയിൽ അസന്നിഗ്ധമായി പറയുന്നില്ല. ഇനിയും തുടർച്ചയായി പള്ളിയിൽ പൂജകൾ നടത്തുമോ എന്ന ചോദ്യത്തിനും ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകുന്നില്ല. എല്ലാ ചോദ്യത്തിനുമുള്ള ഒറ്റ ഉത്തരം കോടതി വിധി നടപ്പിലാക്കി എന്ന് മാത്രമാണ്. 

ഉത്തർപ്രദേശിലേയും ബീഹാറിലെയും വിശ്വാസികളിൽ ഈ ചിത്രവും വീഡിയോയും വ്യത്യസ്ത ചോദ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട ചോദ്യം, ഒരു കോടതിവിധിയുടെ മറവിൽ, അത് ഉയർന്ന കോടതികളിൽ എതിർക്കപ്പെടാം എന്നിരിക്കെ, കമ്മീഷണർക്കോ അവിടെ സന്നിഹിതരായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കോ മതപരമായ പൂജ നടത്താൻ എന്ത് അധികാരമാണ് ഉള്ളത് എന്നാണ്. ഇതുസംബന്ധിച്ചുള്ള പ്രതികരണത്തിന് കമ്മീഷണറെയും ജില്ലാമജിസ്ട്രേറ്റിനെയും ഉൾപ്പെടെ ദി ഐഡം ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും അവരെ ലഭ്യമായില്ല. 

ജനുവരി 31 രാത്രി ഗ്യാൻവാപി പള്ളിയിൽ നിന്ന് പുറത്തു വന്ന പോലീസ് കമ്മീഷണർ അശോക് മുക്ത ജെയ്ൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

ജനുവരി 31 ന് ഹിന്ദു വിശ്വാസപ്രകാരമുള്ള ആരാധന പള്ളി പരിസരത്ത് അനുവദിച്ചുകൊണ്ടുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ എട്ട് മണിക്കൂറിനുള്ളിൽ ഗ്യാൻവാപി പള്ളിക്കു ചുറ്റും ഉണ്ടായിരുന്ന ബാരിക്കേഡ് അധികൃതർ തകർത്തു. നിയമാനുസൃതമായി ആവശ്യമായ സജ്ജീകരണങ്ങൾ എടുത്തുകൊണ്ടു മാത്രമേ കോടതിവിധി നടപ്പാലാക്കാൻ പാടുള്ളൂ എന്നിരിക്കെ ഇത് അസാധാരണമാണ്. കോടതി വിധി നടപ്പിലാക്കാൻ 7 ദിവസം അനുവദിച്ചിരുന്നു എന്നിരിക്കെ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ ധൃതി മറ്റൊരു ഹിന്ദുത്വ പദ്ധതി നടപ്പിലാക്കാനുള്ള ആനാവശ്യമായ ഉത്സാഹമാണ് കാണിക്കുന്നത്. 

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനായി മോദി അയോധ്യയിൽ

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ മോദി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ച “ മുഖ്യ യജമാൻ “മാതൃക പിന്തുടരാനാണ് ശർമ്മ ശ്രമിച്ചത് എന്നാണ് പൂജാചിത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സാമൂഹ്യമാധ്യമചർച്ചകളിൽ ജനങ്ങൾ പറയുന്നുത്. രാമക്ഷേത്ര പ്രത്ഷ്ഠാ ചടങ്ങിൽ പൂജാരിമാരെയും മറ്റ് മതമേലധ്യക്ഷന്മാരെയും എന്തിന് ശങ്കരാചാര്യന്മാരെപ്പോലും പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യയജമാനനായത്. ഗ്യാൻവാപി പള്ളിയിലെ കാര്യങ്ങൾ നോക്കി നടത്തുന്ന അൻജുമാൻ ഇൻതസാമിയ മസ്ജിദിന്റെ ട്രസ്റ്റികളോ ഭാരവാഹികളോ ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയെക്കുറിച്ചോ വീഡിയോയെക്കുറിച്ചോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

8 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Viswanath Babu
Viswanath Babu
11 months ago

വെങ്കിടേഷ്…. രാമ…. കൃഷ്ണൻ സാറേ…. ആ മിനാരങ്ങൾക്ക് താഴെ ഉള്ളത് കണ്ടാലും കണ്ടില്ല എന്നു നടിച്ചു ഇങ്ങനെ പറയാൻ മാത്രം അന്ധത ഈ രാജ്യത്തിലെ പലർക്കും സംഭവിച്ചിട്ടില്ല…. നിങ്ങൾക്ക് ഉദേശങ്ങൾ വേറെ ആണ്….

Raf
Raf
11 months ago
Reply to  Viswanath Babu

Archeological survey of Indiayude pradhana joli thanne minarangalkadiyile karinkallukal kandethalalle!!!

Fuhaad
Fuhaad
11 months ago
Reply to  Viswanath Babu

എന്നാ പിന്നെ സിവിൽ സർവീസ് ട്രെയിനിങ്ങിൽ കളക്ടര്മാര്ക്കും കമ്മീഷണര്മാര്ക്കും ഡി എസ പി മാർക്കും ഒക്കെ പൂജാരി പണിയും മിനാരം തോണ്ടലും ഒക്കെ പഠിപ്പിക്കാം . ഒന്ന് പോയെ വിശ്വനാഥ ബാബു സാറേ

Noushad
Noushad
11 months ago
Reply to  Viswanath Babu

എടാ നാറി sangi നിന്നെപ്പോലെ ഉള്ളവരാണ് ഈ രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ നോക്കുന്നത്

Janco mumbi
Janco mumbi
11 months ago
Reply to  Noushad

ഇപ്പോ മനസിലായില്ലേ റിപ്പോർട്ടരു ടെ ഉദ്ദേശം എന്തായിരുന്നു എന്ന്. ഈ പേരും പറഞ്ഞ് തമ്മിൽ അടിപ്പിക്കുക. അതിൽ നിന്നും മുതലെടുപ്പ് നടത്തുക. എത്ര ലക്ഷം (അതോ കോടിയോ)കിട്ടി ആവോ ? വിഡ്ഡികളാണ് ജനങ്ങൾ.

Mushtaq Ahmed
Mushtaq Ahmed
11 months ago
Reply to  Viswanath Babu

നിങ്ങൾ മിനാരങ്ങൾ കാണുന്നത് തന്നെ വലിയ അത്ഭുതം , നന്ദിയുണ്ട് 🥰

Vishal
Vishal
11 months ago
Reply to  Viswanath Babu

വിശ്വ മണ്ടൻ സാറേ അങ്ങനെ എന്തിന്റെ അടിയിലും ഇല്ലാത്ത പലതും കാണുന്നത് ഇല്ലാത്ത ഒരുത്തനെ തന്ത എന്ന് വിളിച്ച് ശീലിച്ചു വന്ന പരിചയം കൊണ്ടാണ്…. നിങ്ങ പൊളിക്ക്, പക്ഷെ എത്രകാലം, ഒരു നാൾ എണ്ണി എണ്ണി മറുപടി പറയുന്ന ഒരു ദിവസം ദൈവ സന്നിധിയിൽ വരാനുണ്ട്… അന്നും തെമ്മാടിത്തരം കാണിക്കാനുള്ള വേശ്യക്ക് ജനിച്ച നിലപാട് കാണിക്കാൻ കഴിഞ്ഞാൽ മതി

Nawshad Ghalid
Nawshad Ghalid
11 months ago

ഇത്തരം വാർത്തകളിലും ചർച്ചകളിലും ഒരു കാര്യവുമില്ല…
രാജ്യം ഭരിക്കുന്നവർക്ക് പലവിധ അജണ്ടകളുണ്ട്… അവ ഓരോന്നായി നടപ്പാക്കാനുള്ള ആളുകളെയാണ് അവർ ഓരോ ഇടങ്ങളിലും നിയമിക്കുന്നത്…
ഇത്തരം കാര്യങ്ങളിൽ നമ്മൾ അത്ഭുതപ്പെടേണ്ട കാര്യമില്ല..2014 ന് ശേഷം ഇന്ത്യ ഇങ്ങനെയൊക്കെയാണ് 🤣🤣🤣🤣