23-ാം പാർട്ടി കോൺഗ്രസിൽ സിപിഐ എം പുതുവഴി തുറന്നോ?
മതേതര കക്ഷികളുടെ ബദൽ ഉയർത്തി ബിജെപിയെ നേരിടാൻ സിപിഐഎമ്മിന് സാധിക്കുമോ? അത്തരമൊരു മതേതരകൂട്ടായ്മയിൽ കോൺഗ്രസ് എന്ത് പങ്ക് വഹിക്കും? രാജ്യം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധിയായ തൊഴിലില്ലായ്മ പരിഹരിക്കാൻ ബഹുജനപ്രക്ഷോഭത്തിന് സിപിഐഎം നേതൃത്വം നൽകുമോ? സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോക്ടർ വിജു കൃഷ്ണൻ, ദ ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എസ് ആനന്ദൻ, മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, ഫ്രണ്ട്ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവരുടെ നിരീക്ഷണങ്ങളോടെ ‘ദി ഐഡം’ പരിശോധിക്കുന്നു.