വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അവസാനത്തേതായ കൽക്കിയുടെ ക്ഷേത്രമായിരുന്നു സംഭലിലെന്നാണ് ഹിന്ദുത്വ അവകാശവാദം. വിശ്വകർമാവ് വിശ്വം നിർമിച്ച കാലത്തുതന്നെ നിർമിച്ച ക്ഷേത്രമെന്നും! അത് തകർത്താണ് 1527-28 കാലത്ത് മുഗൾ ചക്രവർത്തിയായ ബാബർ ‘ഷാഹി മസ്ജിദ്’ നിർമിച്ചതെന്നും അവർ പറയുന്നു.
ഈ വാദങ്ങൾ മുഖവിലക്കെടുത്താണ്, എതിർ കക്ഷികൾക്ക് നോട്ടീസ് പോലും അയക്കാതെ സർവേക്ക് സംഭൽ ജില്ലാ കോടതി ഉത്തരവിട്ടത്. ഹിന്ദുത്വ അജണ്ടക്ക് കോടതികൾ അരുനിൽക്കുകയാണോ?