A Unique Multilingual Media Platform

The AIDEM

Articles International Politics Society

ജനാധിപത്യം വിജയിക്കട്ടെ! (അത് നിലനിൽക്കുമെങ്കിൽ)

  • September 15, 2022
  • 1 min read
ജനാധിപത്യം വിജയിക്കട്ടെ! (അത് നിലനിൽക്കുമെങ്കിൽ)

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസിന്റെ ലോക ജനാധിപത്യ ദിന സന്ദേശം


ഇന്ന് ലോക ജനാധിപത്യ ദിനാചരണത്തിന് 15 വയസ്സാവുന്നു.

എന്നാൽ, ലോകം മുഴുവൻ ജനാധിപത്യം ഒരു തിരിച്ചടി നേരിടുകയാണ്.

ജനാധിപത്യ സാമൂഹ്യ ഇടങ്ങൾ ചുരുങ്ങിവരുന്നു.

അവിശ്വാസവും, വ്യാജവാർത്തകളും വളരുന്നു.

പലതരം ഭിന്നിപ്പുകൾ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു.

ഇതാണ്, നമ്മൾ മുന്നറിയിപ്പുകൾ ഉയർത്തേണ്ട സമയം.

ജനാധിപത്യവും, വികസനവും, മനുഷ്യാവകാശവും, പരസ്പരാശ്രിതമാണ്. പരസ്പരം ശക്തി പകരുന്നതുമാണ്.

ഇത് അവർത്തിച്ചുറപ്പിക്കാൻ നേരമായിരിക്കുന്നു.

സമത്വം, തുല്യ അവസരം, മനുഷ്യരാശിയുമായുള്ള ഐക്യദാർഢ്യം എന്നീ മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ട സമയമാണിത്.

നിയമവാഴ്ച ഉറപ്പുവരുത്താനും തീരുമാനങ്ങൾ എടുക്കുന്നതിൽ പൂർണ്ണ പങ്കാളിത്തം സാധ്യമാക്കാനും പരിശ്രമിക്കുന്നവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്.

ജനാധിപത്യ സമൂഹങ്ങളുടെ മൂലക്കല്ലായ ഒരു പ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ വർഷത്തിൽ നമുക്ക് കഴിയണം- സ്വതന്ത്രവും, ആവിഷ്കാര സ്വാതന്ത്ര്യമുള്ളതും, ബഹുസ്വരവുമായ മാധ്യമങ്ങൾ.

മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ നാൾക്കുനാൾ കൂടുതൽ പരസ്യമായി തന്നെ നടക്കുന്നു- വാക്കു കൊണ്ടുള്ള ആക്രമണങ്ങൾ മുതൽ അനധികൃതമായ ഓൺലൈൻ നിരീക്ഷണവും, നിയമമുപയോഗിച്ചുള്ള വേട്ടയാടലും വരെ. പ്രത്യേകിച്ചും വനിതാ മാധ്യമപ്രവർത്തകർക്കെതിരെ.

മാധ്യമപ്രവർത്തകർ സെൻസർഷിപ്പും, തടവും, ശാരീരിക ആക്രമണങ്ങളും, ജീവാപായവും നേരിടുന്നു. ഈ അക്രമങ്ങൾ നടത്തുന്നവർക്ക് പൂർണ്ണസംരക്ഷണവും ലഭിക്കുന്നു.

അത്തരം ഇരുണ്ട പാതകൾ നിശ്ചയമായും അസ്ഥിരതയിലേക്കും, അനീതികളിലേക്കും, അതിനുമപ്പുറത്തെ ദുരന്തങ്ങളിലേക്കും നയിക്കും.

സ്വതന്ത്രമായ മാധ്യമങ്ങൾ ഇല്ലാതെ ജനാധിപത്യത്തിന് അതിജീവിക്കാനാവില്ല. ആവിഷ്കാര സ്വാതന്ത്ര്യമില്ലാതെ സ്വാതന്ത്ര്യം തന്നെയില്ല.

ജനാധിപത്യ ദിനത്തിലും, എല്ലാ ദിനത്തിലും, സ്വാതന്ത്ര്യം സംരക്ഷിക്കാനും, എല്ലായിടത്തുമുള്ള എല്ലാ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും നമുക്ക് കൈകോർക്കാം.

നന്ദി.

About Author

ദി ഐഡം ബ്യൂറോ