ചുങ്കപ്പോരിൽ ട്രംപിന്റെ തന്ത്രമെന്ത്?
60 രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കുമേൽ തരാതരം ചുങ്കം ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈകാതെ ആ തീരുമാനം മരവിപ്പിക്കുന്നു. ചൈനക്ക് 145 ശതമാനവും മറ്റ് രാജ്യങ്ങൾക്ക് 10 ശതമാനവും എന്ന് പ്രഖ്യാപിക്കുന്നു. 125 ശതമാനം ചുങ്കം ചുമത്തി ചൈന തിരിച്ചടിക്കുന്നു. ട്രംപിന്റെ പോരിന്റെ പൊരുളെന്താണ്? അമേരിക്കക്ക് നേട്ടമോ കോട്ടമോ?