A Unique Multilingual Media Platform

The AIDEM

Politics

ഈ യോഗി എങ്ങനെ യോഗിയാകും?

  • April 20, 2022
  • 0 min read

ലക്‌നൗവിലെ പുരാതനമായ കൊട്ടാരമാണ് മഹ്മൂദാബാദ് കൊട്ടാരം. അവധിലെ രാജാവായിരുന്ന വാജിദലി ഷാ നിർമ്മിച്ച കൊട്ടാരം പിൽക്കാലത്തു മഹ്മൂദാബാദ് രാജവംശത്തിന്റെ കൈവശം ഈ കൊട്ടാരം വന്നുചേർന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, മുസ്‌ലിം ലീഗും ഒന്നിച്ചു പോരാടാൻ തീരുമാനിച്ച ലക്‌നൗ കരാർ ഒപ്പുവെച്ചത് ഈ കൊട്ടാരത്തിൽ വെച്ചാണ്. പല തലമുറകളായി രാഷ്ട്രീയത്തിൽ സജീവമായ മഹ്മൂദാബാദ് രാജവംശത്തിലെ ഇന്നത്തെ അനന്തരാവകാശിയാണ് അലി ഖാൻ. പ്രശസ്തമായ അശോക യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ്. ഒപ്പം സമാജ്‌വാദി പാർട്ടിയുടെ യുവതലമുറ നേതൃത്വത്തിൽ പെട്ടയാളുമാണ്. ഫ്രണ്ട്ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ മഹ്മൂദാബാദ് കൊട്ടാരത്തിൽ വെച്ച് അലി ഖാനുമായി നടത്തിയ അഭിമുഖം.

About Author

The AIDEM