സക്കീർ ഹുസൈനെ അടുത്തറിയുമ്പോൾ: എം.എ ബേബി, കേളി രാമചന്ദ്രൻ
വിശ്വ കലാ രംഗത്തെ മഹാവിയോഗം അടയാളപ്പെടുത്തുന്നതായിരുന്നു 73 വയസ്സിലെ സക്കീർ ഹുസൈന്റെ അകാലമരണം. ലോകമെമ്പാടും തബല മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന സക്കീർ ഹുസൈന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായിരുന്നു. ഇവരിൽ ചിലർ ഒരേസമയം ആ സംഗീത മഹാപ്രതിഭയുടെ കലാജീവിതത്തെയും വ്യക്തി ജീവിതത്തേയും അടുത്തുനിന്ന് കണ്ടു. അങ്ങനെ കണ്ട രണ്ടു മലയാളികൾ ആയിരുന്നു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ എം.എ ബേബിയും സാംസ്കാരിക പ്രവർത്തകനായ കേളി രാമചന്ദ്രനും. സക്കീർ ഹുസൈനുമായുള്ള അടുത്തനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള സംഭാഷണത്തിൽ. ഇവിടെ കാണാം.