ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ആദായ നികുതി പരിധിയിലെ വർധന, കേന്ദ്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് കമ്മീഷൻ നിശ്ചയിച്ച തീരുമാനം, ഇത് രണ്ടും ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് ബാധിക്കുക? ഇത് ബി.ജെ.പിക്ക് ഗുണകരമാകുമോ?
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന ജനപ്രിയ പദ്ധതികളെ മറികടന്നു കൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ ഈ പ്രഖ്യാപനങ്ങൾക്ക് സാധിക്കുമോ? ഇതാകും ഒരുപക്ഷേ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തെ നിശ്ചയിക്കുക.
ഒപ്പം മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ കൂടുതൽ ആളുകളെ ചേർത്തു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നിലനിൽക്കുന്നുണ്ട്. അതിന് സമാനമായ വിധത്തിൽ ഡൽഹിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നതും ഒരുപക്ഷേ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തെ നിർണ്ണയിച്ചേക്കും.