സ്റ്റാർ ലിങ്ക് വരുന്നു… ഇനിയെല്ലാം എലോൺ മസ്ക് തീരുമാനിക്കും!
എലോൺ മസ്കിന്റെ ഉടസ്ഥതയിലുള്ള സ്റ്റാർ ലിങ്കുമായി ധാരണയിലെത്തിയെന്ന് ഭാരതി എയർ ടെല്ലും ജിയോയും അറിയിച്ചിരിക്കുന്നു. രാജ്യത്തെ ഇന്റർനെറ്റ് സേവന രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് ഇരു കമ്പനികളും പറയുന്നത്. ഗ്രാമങ്ങളിലും വിദൂര ദേശങ്ങളിലും നെറ്റ് സേവനങ്ങളെത്തിക്കാൻ കഴിയുമെന്നും. ഇതിനപ്പുറത്ത് ഡിജിറ്റൽ രംഗത്തെ കുത്തകവത്കരണത്തിനുള്ള സാധ്യത ഉയർത്തുന്ന വെല്ലുവിളികളുമുണ്ട്.