സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്; അനുഭവചരിത്രം
ഒരോർമ്മപ്പുസ്തകമാണ് എൻെറ മുമ്പിലിരിക്കുന്നത്. നൂറിൽ അധികം ആളുകളുടെ മനസ്സിൽ വിരിഞ്ഞ, നാനാവർണ്ണങ്ങളും ഗന്ധങ്ങളും പേറുന്ന സ്മൃതിസൂനങ്ങൾ കൊണ്ട് കൊരുത്ത ഒരു പൂച്ചെണ്ട്. പലകാലത്തായി ആ വിദ്യാപീഠത്തിൽ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരും മാത്രമല്ല, അവിടെ പ്രവൃത്തിയെടുത്തിരുന്നവരും ഇതിലെഴുതിയിട്ടുണ്ട്.