ലുല വിജയത്തിന്റെ നാനാർത്ഥങ്ങൾ
ബ്രസീലിൽ ഇടതുപക്ഷ ജനാധിപത്യ ആശയങ്ങളുടെ പ്രയോക്താവായ ലുല ഡിസിൽവ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ലാറ്റിനമേരിക്കയിലെ പ്രധാന രാജ്യങ്ങളെല്ലാം നവ ഇടതുപക്ഷ ഭരണത്തിലായി. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിച്ചു മനുഷ്യരെ ഭിന്നിപ്പിക്കുകയും, പ്രകൃതിയെ മുച്ചൂടും മുടിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങുകയും, എല്ലാ ജനാധിപത്യ ഭരണ സംവിധാനങ്ങളെയും അട്ടിമറിക്കുകയും ചെയ്ത ജെയ്‌ർ ബോൾസനാരോയുടെ പരാജയം എങ്ങനെയാണ് ചരിത്രത്തിൽ ഇടം പിടിക്കുക എന്ന് അന്വേഷിക്കുകയാണ് ദി ഐഡം.
പ്രശസ്ത വിദേശകാര്യ വിദഗ്ധനും, ചരിത്രാധ്യാപകനുമായ ഡോ.പി.ജെ. വിൻസന്റ് തന്റെ നിരീക്ഷണങ്ങൾ ദി ഐഡം ചീഫ് എഡിറ്റർ സി.എൽ. തോമസുമായി പങ്കുവെക്കുന്നു.