ജീവിത നാടകം, അരുണാഭം ഒരു നാടകകാലം… ഭാഗം രണ്ട്
കാലത്തിന്റെ കാലടിയൊച്ചകളെ സിരകളിൽ ആവാഹിച്ച ജനകീയ നാടകവേദിയാണ്, ഒരിക്കൽ കേരളം ചുവപ്പണിയുന്നതിലേക്ക് വഴിയൊരുക്കിയത്. നാടൻ പാട്ടിന്റെ ചേലും ശീലും ലയിച്ചു ചേർന്ന ആ നാടകഗാനങ്ങൾ മലയാളി സ്വത്വത്തിന്റെ പാരമ്പര്യ സ്വത്തായി മാറി. കെ പി ഏ സി സുലോചന എന്ന അനശ്വര കലാകാരിയുടെ ജീവിതം പറയുന്ന “ജീവിതനാടകം: അരുണാഭം ഒരു നാടക കാലം” എന്ന ബൈജു ചന്ദ്രൻ രചിച്ച പുസ്തകം പറയുന്നത് ഒരു നടിയുടെ , കുറേ പ്രതിഭാധനരരുടെ, ജനകീയ നാടകപ്രസ്ഥാനത്തിന്റെ, ഒരു കാലഘട്ടത്തിന്റെ കഥയാണ്. വെങ്കിടേഷ് രാമകൃഷ്ണനോടൊപ്പം ബൈജു ചന്ദ്രനും കെ പി ഏ സി ലീല എന്ന പഴയകാല അഭിനേത്രിയും പങ്കെടുക്കുന്ന ഈ പുസ്തകചർച്ചയിൽ അരുണശോഭമായ ആ കാലഘട്ടം അനാവൃതമാകുന്നു… കാണാം സംഭാഷണത്തിന്റെ രണ്ടാം ഭാഗം
Subscribe to our channels on YouTube & WhatsApp