ഹിന്ദുത്വത്തെ നേരിടാൻ ഭരണഘടന മാത്രം മതിയാകുമോ?
ഹിന്ദുത്വ അധിനിവേശത്തെ നേരിടാൻ ഭരണഘടന എന്ന ആയുധം മാത്രം മതിയാകുമോ എന്ന സംശയവും അതെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും ഔട്ട് ലുക്ക് സീനിയർ എഡിറ്റർ കെ.കെ ഷാഹിന പങ്കു വെക്കുന്നു. ഫാസിസത്തെ മനസിലാക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്ന മലയാളി സമൂഹം മത വൈകാരികതയിൽ അധിഷ്ടിതമായ ഹിന്ദുത്വ ഫാസിസത്തെ തിരിച്ചറിയാൻ വൈകിയോ എന്ന ചോദ്യവും അവർ ഉയർത്തുന്നു.
കൊടുങ്ങല്ലൂരിൽ ടി.എൻ ജോയി അനുസ്മരണത്തിൽ കെ.കെ ഷാഹിന നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണരൂപമാണിത്.