നാഗ്പൂരിൽ നഞ്ച് കലക്കിയവർ
ഛാവ എന്ന ചലച്ചിത്രം പുറത്തുവന്നതിനെത്തുടർന്ന് ഔറംഗസേബിന്റെ ശവക്കല്ലറ പൊളിച്ചുനീക്കണമെന്ന ആവശ്യം മഹാരാഷ്ട്രയിലെ ഹിന്ദുത്വ സംഘടനകൾ ഉയർത്തിയിരുന്നു. ഇതിനെ പരസ്യമായി പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മന്ത്രിസഭാംഗവും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും രംഗത്തുവന്നു. ഇതിന് പിറകെയാണ് നാഗ്പൂരിൽ സംഘർഷമുണ്ടാകുന്നത്. വ്യാജങ്ങൾ പ്രചരിപ്പിച്ചും പ്രകോപനം സൃഷ്ച്ചും വർഗീയ സംഘർഷം വളർത്തിയെടുക്കുന്ന പതിവ് തന്ത്രം ആവർത്തിക്കുകയാണോ നാഗ്പൂരിൽ?