അയോധ്യയിലെ പുതിയ രാമക്ഷേത്രം പണിയാനുള്ള നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ് . പക്ഷെ , ക്ഷേത്രത്തോടൊപ്പം അയോദ്ധ്യ രാമപാത അഥവാ റാം കോറിഡോർ എന്ന ബഹുവരിപ്പാതയും പണിതു കൊണ്ടിരിക്കുകയാണ് . ഈ പാത നിർമ്മിക്കാൻ വേണ്ടി ഇവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രാചീനമായ കെട്ടിടങ്ങളും ക്ഷേത്രങ്ങളും പൊളിച്ചു മാറ്റുന്ന കാഴ്ചയാണ് ഇപ്പോൾ “പുണ്യനഗരിയിൽ ” കാണുന്നത് . ഏതാണ്ടു 14 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ പാതയ്ക്കായി പുരാതനമായ നാൽപ്പതോളം ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിക്കഴിഞ്ഞു . അയോധ്യയെ ഒരു ആധുനിക ക്ഷേത്ര നഗരമാക്കി പുതുക്കിപ്പണിയാനുള്ള ഈ പദ്ധതി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നടപ്പാക്കുമ്പോൾ, ബി.ജെ.പി.ക്കു വോട്ടു ചെയ്യുകയും, ക്ഷേത്രത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്ത അയോധ്യയിലെ നിരവധി പേർ ഒഴിപ്പിക്കപ്പെടുന്നതും, അവർക്കു വീടില്ലാതാവുന്നതും, അവരുടെ ചെറുതും വലുതുമായ ക്ഷേത്രങ്ങൾ പൊളിച്ചുപോകുന്നതുമാണ് പുതിയ കാഴ്ചകൾ. ഇതാണ് ഇത്തവണ ‘ഇയർ ടു ദ ഗ്രൌണ്ടി’ൽ.
ജനങ്ങളുടെ ജീവിതത്തെയും ഉപജീവന പ്രശ്‌നങ്ങളെയും കുറിച്ച് ആഴത്തിലുള്ള പ്രത്യേക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പംക്തിയാണ് ‘ഇയർ ടു ദ ഗ്രൌണ്ട്’. മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ.
Watch this story in English, Hindi
Subscribe to our channels on YouTube & WhatsApp
People seem so accepting