A Unique Multilingual Media Platform

Minority Rights National Politics YouTube

നുണയും വ്യാജപ്രചാരണവുമാണ് ഇസ്ലാമോഫോബിയയുടെ ആയുധങ്ങൾ: എം.എ ബേബി

  • June 20, 2025
  • 1 min read

ഇന്ത്യയും ഇറാനും മുതൽ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന ശക്തികളുടെ പ്രധാന ആയുധങ്ങൾ നുണയും വ്യാജ പ്രചാരണവും ആണെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ ബേബി ഈ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രശസ്ത എഴുത്തുകാരനും ദി ഹിന്ദു പത്രത്തിൻറെ അസോസിയേറ്റ് എഡിറ്ററുമായ സിയ ഉസ് സലാം എഴുതിയ “Being a Muslim in Hindu India – A Critical View” എന്ന പുസ്തകത്തിൻറെ മലയാളം പരിഭാഷ “ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ നേതാക്കൾ ഇന്ത്യൻ സൈന്യത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരെ നടത്തുന്ന പരസ്യ അധിക്ഷേപം തൊട്ട് ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പും ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹുവും ഇറക്കി വിട്ടിരിക്കുന്ന പ്രചാരണങ്ങൾ വരെ എല്ലാത്തിന്റെയും അടിസ്ഥാനം നുണയും കപട വാദങ്ങളും ആണെന്ന് ബേബി പറഞ്ഞു. സിയ ഉസ് സലാമിനെ പോലുള്ള പത്രപ്രവർത്തകരുടെ ധൈഷണിക ഇടപെടലുകൾക്ക് പ്രസക്തി വർദ്ധിച്ച ഒരു കാലമാണ് നമ്മുടേതെന്നും അദ്ദേഹം അടിവരയിട്ടു. പ്രസംഗത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.

 

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.