ട്രംപുരാന്റെ നികുതി യുദ്ധം
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കൊക്കെ ചുങ്കം ചുമത്താനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു ഡോണൾഡ് ട്രംപ്. കുറഞ്ഞ ചുങ്കം പത്ത് ശതമാനം. ഇന്ത്യയിൽ നിന്നുള്ളതിന് 26 ശതമാനം, ചൈനയിൽ നിന്നുള്ളതിന് 34 ശതമാനം എന്നിങ്ങനെ ഓരോ രാജ്യത്തിനും വിവിധ നിരക്ക്. അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ചുമത്തുന്ന ചുങ്കത്തിന് പകരമായി ചുങ്കം ഏർപ്പെടുത്തുകയാണെന്നാണ് ട്രംപിന്റെ വിശദീകരണം. ട്രംപ് ആരംഭിച്ച നികുതി യുദ്ധം ലോകക്രമത്തിൽ മാറ്റമുണ്ടാക്കുമോ?