एक कहानी सुनिए। अरुणाचल प्रदेश की एक लोक कथा है यह। ‘शेर जो दाँत साफ़ नहीं करता’ नाम कि यह कहानी सुनाई गयी है अरुणाचल के लोहित जिले में बच्चों के लिए बनी ग्रामीण पुस्तकालय आंदोलन, लोहित यूथ लाइब्रेरी नेटवर्क के स्वयंसेवक केसिलू तायांग। अरुणाचल प्रदेश के सुदूर गांवों में बच्चों में कहानियों के माध्यम से पढ़ने की आदत डालने के लिए पद्म श्री सत्यनारायण मुंडयूर द्वारा शुरू किए गए इस पुस्तकालय आंदोलन के माध्यम से केसिलू तायांग जैसे सैकड़ों बच्चे बड़े हुए हैं। रोइंग और दिबांग घाटी के 5 जिलों में इस तरह से १३(तेराह) पुस्तकालय काम कर रहे हैं। ये स्वयंसेवक खुद बच्चों के बीच जाके उन्हें कहानियां सुनाके पुस्तक पढ़ने के लिए उन्हें प्रोत्साहित करते हैं।
ഒരു കഥ കേൾക്കൂ. അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു നാടോടി കഥ. അരുണാചലിലെ ലോഹിത് ജില്ലയിൽ ലോഹിത് യൂത്ത് ലൈബ്രറി മൂവ്മെന്റ് എന്ന കുട്ടികളുടെ ഗ്രാമീണ ലൈബ്രറി പ്രസ്ഥാനത്തിന്റെ വളണ്ടിയറായ കേസിലൂ തയാങ് ആണ് ‘പല്ലു തേക്കാത്ത സിംഹം’ എന്ന ഈ കഥ പറയുന്നത്. അരുണാചൽ പ്രദേശിലെ വിദൂര ഗ്രാമങ്ങളിലെ കുട്ടികൾക്കിടയിൽ കഥകളിലൂടെ വായനാശീലം വളർത്താൻ പദ്മ ശ്രീ സത്യനാരായണൻ മുണ്ടയൂർ ആരംഭിച്ച ഈ ലൈബ്രറി പ്രസ്ഥാനത്തിലൂടെ കേസിലു തയാങ്ങിനെപ്പോലുള്ള നൂറുകണക്കിന് കുട്ടികളാണ് വളർന്നു വന്നത്. റോയിങ്ങിലെയും ദിബാങ് വാലിയിലെയും 5 ജില്ലകളിലായി 13 ലൈബ്രറികൾ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കിടയിലേക്കിറങ്ങിച്ചെന്ന് അവരോടു കഥ പറഞ്ഞു വായനയിലേക്ക് അവരെ അടുപ്പിക്കുകയാണ് ഈ വളണ്ടിയർമാർ.