അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ പരസ്യത്തിന് ചെലവഴിച്ച 97 കോടി രൂപ നിയമ വിരുദ്ധവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗവും ആണെന്ന് ആരോപിച്ച് ലഫ്റ്റനന്റ് ഗവർണ്ണർ വിനയ് കുമാർ സക്സേന പുറപ്പെടുവിച്ച തിരിച്ചടക്കൽ ഉത്തരവ് ഒരു രാഷ്ട്രീയ പണ്ടോറ പെട്ടിയുടെ തുറക്കലായി മാറുകയാണ്. നരേന്ദ്ര മോഡി നയിക്കുന്ന കേന്ദ്ര സർക്കാരടക്കം രാജ്യത്തെമ്പാടുമുള്ള വിവിധ സംസ്ഥാന സർക്കാരുകളുടെയും അതിന്റെ നേതാക്കന്മാരുടെയും പരസ്യ സംബന്ധിയായ ഇടപെടലുകൾ പൊതുവായ പരിശോധനയ്ക്കു ഇതോടെ വിധേയമാകുമെന്ന് തീർച്ച. അതൊരമൊരു പൊട്ടിപുറപ്പെടലിൽ നിന്ന് ഉയരുന്ന രാഷ്ട്രീയ പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്തുകയാണ് സ്പെഷ്യൽ ഫോക്കസ്.
Subscribe to our channels on YouTube & WhatsApp
ഈ പണ്ടോറപ്പെട്ടി തുറക്കാൻ ആരും ധൈര്യപ്പെടില്ല എന്നാണ് എന്റെ തോന്നൽ. അതുകൊണ്ടാണ് ഡൽഹി ലെഫ്. ഗവർണ്ണർ രാഷ്ട്രീയ എതിരാളിയായ ഖേജ്രിവാളിനോട് പണം തിരിച്ചടക്കാൻ പറഞ്ഞു നല്ല കുട്ടി ചമഞ്ഞത്! സ്പെഷ്യൽ ഫോക്കസ് നന്നാവുന്നുണ്ട്, അഭിവാദ്യങ്ങൾ.