
സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദൻ നൂറാം വയസ്സിലേക്കു കടക്കുമ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യശീലങ്ങളെപ്പറ്റി ചില ഉൾക്കാഴ്ചകൾ പങ്കുവെക്കുകയാണ് ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ. നേരിട്ട് കണ്ട ദിനചര്യകളും, അദ്ദേഹത്തിൽ നിന്ന് തന്നെ കേട്ടറിഞ്ഞ കാഴ്ചപ്പാടുകളും എല്ലാം ചേർന്ന് ഒരു പക്ഷെ കേരളത്തിലെ വളരെ വ്യത്യസ്തമായ ജീവിതക്രമമുള്ള ഒരു നേതാവിന്റെ മിഴിവുള്ള ചിത്രമാണ് സ്‌പെഷൽ ഫോക്കസ് ഈ ലക്കത്തിൽ അവതരിപ്പിക്കുന്നത്.
മുഖ്യധാര മാധ്യമ പ്രവത്തനങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾ പറയുന്ന സ്പെഷ്യൽ ഫോക്കസ് മുഖ്യ ധാരാ മാധ്യമങ്ങളുടെ ഇഷ്ട തരമായ സഖാവ് വി യെസ്സിനെ അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ അവതരിപ്പിച്ചത് പുതിയ ഒരു അനുഭവമായി. മുഖ്യ ധാരാ മാധ്യമങ്ങളിൽ ഇന്ന് വന്നതിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ചു സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വെങ്കിടെഷ് അവതരിപ്പിച്ചത് മൂലമാണ് ഈ സ്പെഷ്യൽ ഇഷ്യൂ പുതിയ അനുഭവമായി മാറുന്നത്
അഭിനന്ദനീയം. സഖാവ് വിയെസ്സിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.