തിരുവിതാംകൂർ ദിവാന്റെ ദുർഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി 1946 ഇൽ പുന്നപ്ര-വയലാറിൽ നടത്തിയ സായുധസമരവും, തുടർന്നുണ്ടായ വെടിവെപ്പും മലയാളികൾക്ക് അറിയുന്ന ചരിത്രമാണ്.
എന്നാൽ പുന്നപ്ര-വയലാർ സമരവാർഷികാചരണം ആ നാട്ടുകാർക്ക് വിപ്ലവസ്മരണയ്‌ക്കൊപ്പം പിതൃസ്മരണയും പുതുക്കുന്ന സമയമാണ്. ഒരു നാട് മുഴുവൻ അവിടെയെത്തുന്ന നൂറുകണക്കായ അപരിചിതർക്ക് അന്നമൂട്ടുന്ന അപൂർവ സന്ദർഭം കൂടിയാണത്.