A Unique Multilingual Media Platform

The AIDEM

Interviews Sports YouTube

പന്ത് ഒരു മാന്ത്രികൻ; റൂഫസിന്റെ ലോകകപ്പ് ചിന്തകൾ

  • November 24, 2022
  • 1 min read

“ചെറിയ ടീമുകൾ ലോകകപ്പ് വിജയിക്കാൻ സാധ്യത ഉണ്ട്” എന്നാണ് ‘ഫുട്ബോൾ അങ്കിളിന്റെ’ വിലയിരുത്തൽ. തൊണ്ണൂറ്റിരണ്ടാം വയസിലും ആകാംക്ഷയോടെ ലോകകപ്പിന് കാത്തിരിക്കുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ അഭിമാനമായ റൂഫസ് ഡിസൂസ. അമ്പത് വർഷത്തിലേറെയായി ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ കുട്ടികൾക്ക് സൗജന്യമായി ഫുട്ബോൾ കോച്ചിങ് നൽകുകയാണ് റൂഫസ്.

പ്രൊഫഷണൽ ഫുട്‍ബോളറും ഹോക്കി കളിക്കാരനും ആയിരുന്ന റൂഫസ് രണ്ടു കളികളിലും കോച്ചിങ്ങും നൽകിയിരുന്നു. റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ അംഗീകാരം ലഭിച്ച റൂഫസ് ഡിസൂസയെ ഫിറ്റ് ഇന്ത്യ മിഷന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആദരിക്കുകയും ചെയ്തിരുന്നു. ഈയിടെ ഫിഫയുടെ “മൈതാനം” എന്ന ഡോക്യൂമെന്ററിയിലൂടെ റൂഫസ് ഡിസൂസയെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ നെഞ്ചേറ്റി.


2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For FIFA World Cup 2022 related stories, click here.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Fayaz Althaff
Editor
2 years ago

Really soulful conversation.