A Unique Multilingual Media Platform

The AIDEM

Culture Society YouTube

ഗാന്ധിജിയിലെ മാധ്യമ വിമർശകൻ്റെ പ്രസക്തി വർദ്ധിച്ച കാലം: അഭിലാഷ് മോഹനൻ

  • October 16, 2024
  • 1 min read

ഗാന്ധിജി പ്രതിനിധാനം ചെയ്ത മാധ്യമവഴികളുടെ പ്രസക്തി എക്കാലവും നിലനിൽക്കുമ്പോഴും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഗാന്ധിജിയിലെ മാധ്യമ വിമർശകന്റെ പ്രാധാന്യമാണ് അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നത് എന്ന് പ്രശസ്ത മാധ്യമപ്രവർത്തകനായ അഭിലാഷ് മോഹനൻ. മാധ്യമ വിമർശകനായ ഗാന്ധിജി വർഗീയതയുടെ പ്രചാരകരോ ആ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നവരോ ആയ പത്രപ്രവർത്തകരെയും പത്രപ്രവർത്തനത്തെയും സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അത്യന്തം വിഷലിപ്തമായ പ്ലേഗ് ആയാണ് അടയാളപ്പെടുത്തിയത്. ജീവിതത്തിൻറെ പലഘട്ടങ്ങളിലും ഗാന്ധിജി ഈ അഭിപ്രായം പറയുകയുണ്ടായി. ഗാന്ധിയൻ കോൺഗ്രസ്@100 എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി “ഗാന്ധി: സത്യത്താൽ മുക്തമാകുന്ന മാധ്യമ സംസ്കാരം (Gandhi: The Media Culture Emancipated by Truth)” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അഭിലാഷ് മോഹനൻ. കാണാം ഇവിടെ.

About Author

The AIDEM