സർവകക്ഷി നയതന്ത്രത്തിലെ BJP ലാക്കും താലിബാൻ ബന്ധത്തിലെ വൈരുദ്ധ്യവും
പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സ്വീകരിച്ച നടപടികൾ വിവിധ രാജ്യങ്ങളോട് വിശദീകരിക്കാൻ സർവകക്ഷി പ്രതിനിധി സംഘത്തെ നിയോഗിക്കുകയാണ് കേന്ദ്ര സർക്കാർ. ഇങ്ങനെ വിശദീകരിച്ചാൽ മാത്രമേ ലോക രാഷ്ട്രങ്ങൾക്ക് ഇന്ത്യയുടെ നിലപാട് മനസ്സിലാക്കാനാകൂ എന്ന അവസ്ഥയിലാണോ കാര്യങ്ങൾ?
സർവകക്ഷി സംഘത്തെ നിയോഗിക്കുന്നതിലൂടെ ആഭ്യന്തര രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമുണ്ടോ നരേന്ദ്ര മോദിക്കും കൂട്ടർക്കും?