A Unique Multilingual Media Platform

The AIDEM

Social Justice Society YouTube

ഗ്രാമത്തിലും, നഗരത്തിലും, പെണ്ണിന് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുമോ? 

  • March 13, 2023
  • 1 min read

കടന്നു പോയ വനിതാ ദിനത്തിന്റെ ആഗോളസന്ദേശമാണ്, DigitALL അഥവാ എല്ലാവർക്കും ഡിജിറ്റൽ സാങ്കേതികവിദ്യ. സ്ത്രീകളെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാനും, ആ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കാനും ഒരുങ്ങുക എന്നാണാ സന്ദേശത്തിന്റെ  കാതൽ. യാത്രയുടെ കാര്യത്തിൽ അത് സാർത്ഥകമാക്കാൻ ഒരുങ്ങുന്ന ഒരു സംരംഭം വനിതാ ദിനത്തിൽ കേരളത്തിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മാധ്യമ-സിവിൽ സർവീസ് രംഗങ്ങളിലെ പ്രമുഖ വനിതകൾ, പ്രശസ്ത അഭിനേത്രി ഭാവന, ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഭാഗമായി കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് ശ്രീദേവി രാജൻ, തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായ, ധീരത കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ, സ്ത്രീകളുടെ സാന്നിദ്ധ്യം അവിടെ കണ്ടു. അത്രയും കരുത്തരായിട്ടും, അവർ പ്രസംഗങ്ങളിൽ ആവർത്തിച്ചു പറഞ്ഞതാവട്ടെ, ഏതൊരു സ്ത്രീയും ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ആ പ്രധാനപ്പെട്ട ആവശ്യം തന്നെയാണ്. അസമയത്തും ഒറ്റക്കും സുരക്ഷിതമായ യാത്ര.

ഗോഡുഗോ അത് സാധ്യമാക്കുമോ?


Subscribe to our channels on YouTube & WhatsApp

 

About Author

The AIDEM