
മിലൻ കുന്ദേര നൽകിയ കനങ്ങൾ
എന്റെ ഡൽഹിജീവിതത്തിന്റെ തുടക്കത്തിലാണ് മിലൻ കുന്ദേര വായനയിലേക്ക് കടന്നുവന്നത്. നിലനില്പിന്റെ താങ്ങാനാകാത്ത ഭാരരാഹിത്യമായി കുന്ദേരയുടെ ഭാവനാലോകം എന്നെ പിടികൂടിയ നാളുകൾ. അന്നത്തെ ജീവിതത്തിന്റെ പ്രത്യേകതകൾകൊണ്ടു കൂടിയാകണം ‘The Unbearable Lightness of Being’ എന്നെ