ദി ഐഡം ഡെസ്ക് എക്സ്ക്ലൂസിവ്
കള്ളങ്ങൾ ഊരുതെണ്ടുന്ന കാലത്ത് കലയും സാഹിത്യവും ഒന്നും അതിൽ നിന്ന് അന്യമാവുന്നില്ല. കഥകൾ ഉണ്ടാവുന്നതല്ല, ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ വർഷം നവംബറിൽ ട്രെയ്‌ലർ പുറത്തുവന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയും ഈ ഗണത്തിൽ പെട്ടതാണ് എന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കേരളത്തെ പറ്റി തെറ്റും അപകീർത്തികരവുമായ ആക്ഷേപങ്ങൾ ഉയർത്തുന്ന സിനിമയുടെ ട്രെയ്‌ലർ സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പുറത്തിറങ്ങിയത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സേർട്ടിഫിക്കേഷൻ (സിബിഎഫ്സി) തന്നെയാണ് ഈ “സർട്ടിഫിക്കറ്റ് ഇല്ലായ്മ” വെളിപ്പെടുത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രശസ്ത മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷന് വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. 2023 ഫെബ്രുവരി 23 നാണ് അരവിന്ദാക്ഷൻ വിവരാവകാശ നിയമപ്രകാരം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സേർട്ടിഫിക്കേഷനോട് ഈ സിനിമയുടെ ട്രെയ്‌ലർ സെൻസർ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഉത്തരം ലഭിക്കാനായി അപേക്ഷ നൽകിയത്. 2023 മാർച്ച് 16 ന് സെൻസർ ബോർഡ് ഇതിനു മറുപടി നൽകി. ഈ സിനിമാ ട്രെയ്‌ലർ സെൻസർ ചെയ്തിട്ടില്ല എന്നും, ഇക്കാര്യത്തിൽ തുടർനടപടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറുപടി ലഭിച്ചു 30 ദിവസത്തിനകം സെൻസർ ബോർഡിന്റെ അപ്പലേറ്റ് അതോറിറ്റിക്ക് പരാതി നൽകാം എന്നും മറുപടി കത്തിൽ പറയുന്നു.
ഇതിനിടയിലാണ് സൺഷൈൻ പിക്ചർസിന്റെ ബാനറിൽ സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന “ദി കേരള സ്റ്റോറി” മെയ് അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ് എന്നറിയിച്ചുകൊണ്ട് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. ഏപ്രിലിൽ പുതിയൊരു ട്രെയ്‌ലർ കൂടി പുറത്തിറങ്ങിയിട്ടുണ്ട്.
യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം എന്ന് അവകാശപ്പെടുന്ന ഈ സിനിമ കേരളത്തെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന ആക്ഷേപം നിർമാണവേളയിൽ തന്നെ ഉയർന്നിരുന്നു. ചിത്രത്തിന്റെ കഥ നാല് സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. അവരിൽ ഒരാൾ നേഴ്സായി ജനങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ശാലിനി ഉണ്ണിക്കൃഷ്ണൻ ആണ്. അവർ മുസ്ലിം തീവ്രവാദ സംഘടനകളുടെ വലയിൽ അകപ്പെടുകയും മതം മാറ്റത്തിന് വിധേയയാവുകയും ചെയ്യുന്നു. ഫാത്തിമാ ബാ ആയി മാറിയ അവർ ഐഎസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്നു. അദാ ശർമയാണ് ശാലിനിയായി വേഷമിട്ടിരിക്കുന്നത്. യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തെ തീവ്രവാദസംഘടനകളിലേക്ക് ആളെ ചേർക്കുന്ന കേന്ദ്രമായി ചിത്രീകരിക്കുന്ന സിനിമ, 32,000 സ്ത്രീകളെ ഇത്തരത്തിൽ മതംമാറ്റം നടത്തി ഐഎസിൽ ചേർത്തു എന്ന ഗുരുതര ആരോപണവും ഉന്നയിക്കുന്നു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്റെയും ഉമ്മൻചാണ്ടിയെയുടെയും ചില പ്രസ്താവനകളെ ദുർവ്യാഖ്യാനം ചെയ്താണ് സുദീപ്തോ സെൻ തന്റെ ആരോപണങ്ങൾ മുന്നോട്ടു നീക്കുന്നത്. 2010ൽ ഉമ്മൻചാണ്ടി കേരള നിയമസഭയിൽ പറഞ്ഞ കണക്ക് പ്രകാരമാണ് 32,000 എന്ന സംഖ്യയിലേക്ക് എത്തിച്ചേർന്നത് എന്നാണ് 2021 ൽ സിറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടത്.
സത്യാവസ്ഥ പക്ഷെ മറ്റൊന്നാണ്. 2012 ജൂൺ 25 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2006 മുതൽ 2012 വരെയുള്ള കാലയളവിൽ 2,667 പേർ ഇസ്ലാമിലേക്ക് മതംമാറിയതായി കേരളനിയമസഭയെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഒരിടത്തും ഐഎസിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. വി എസ് അച്യുതാനന്ദൻ പോപ്പുലർ ഫ്രണ്ടിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെ ടീസറിൽ തെറ്റായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ടീസറിന്റെ ഈ ഭാഗത്തെ സബ്ടൈറ്റിലുകളും, വി എസ് പറയുന്നതും തമ്മിലുള്ള വൈരുദ്ധ്യം പുറത്തിറങ്ങിയപ്പോൾ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് ഇത് വെളിച്ചത്തുകൊണ്ടുവരികയും സുദീപ്തോയോട് തെറ്റ് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല.
2018 ൽ സുദീപ്തോ സെന്നിന്റേതായി പുറത്തുവന്ന ‘ഇൻ ദി നെയിം ഓഫ് ലവ്’ എന്ന ഡോക്യുമെന്ററിയും ഇതേ ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ സ്ത്രീകളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതും അവർ തീവ്രവാദരാജ്യങ്ങളിലേക്ക് എത്തിപ്പെടുന്നതുമാണ് ഇതിന്റെയും ഇതിവൃത്തം. ഡോക്യുമെന്ററി ജെഎൻയു വിൽ പ്രദർശിപ്പിക്കുകയും സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തതോടെ ചിത്രം ലവ് ജിഹാദിനെക്കുറിച്ചല്ല എന്നു പറഞ്ഞ് അദ്ദേഹത്തിന് തടിതപ്പേണ്ടിവന്നു.
2018 ൽ സുദീപ്തോ സെന്നിന്റേതായി പുറത്തുവന്ന ‘ഇൻ ദി നെയിം ഓഫ് ലവ്’ എന്ന ഡോക്യുമെന്ററിയും ഇതേ ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ സ്ത്രീകളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതും അവർ തീവ്രവാദരാജ്യങ്ങളിലേക്ക് എത്തിപ്പെടുന്നതുമാണ് ഇതിന്റെയും ഇതിവൃത്തം. ഡോക്യുമെന്ററി ജെഎൻയു വിൽ പ്രദർശിപ്പിക്കുകയും സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തതോടെ ചിത്രം ലവ് ജിഹാദിനെക്കുറിച്ചല്ല എന്നു പറഞ്ഞ് അദ്ദേഹത്തിന് തടിതപ്പേണ്ടിവന്നു.
കമ്മ്യൂണിസത്തോടുള്ള തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള സെൻ 2022 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) സമാപനവേദിയിൽ, ഇസ്രായേൽ ചലച്ചിത്രകാരനും ജൂറി ചെയർമാനുമായ നദാവ് ലാപിഡ് ‘കാശ്മീർ ഫയൽസി’നെ വിമർശിച്ചതിനെ എതിർത്തിരുന്നു. ലാപിഡിനെ പിന്തുണയ്ക്കാത്ത ഏക ഐഎഫ്എഫ്ഐ ജൂറി അംഗമായിരുന്നു സെൻ എന്നതും ഇന്ന് ശ്രദ്ധേയമാകുന്നു.
ആർഎസ്എസിന്റെ നേതൃത്വത്തിൽ ബിജെപി തുടർച്ചയായി രണ്ടു തവണ രാജ്യത്ത് അധികാരത്തിൽ വന്നിട്ടും ഹിന്ദുത്വ വർഗ്ഗീയതയുടെ കാറ്റേൽക്കാത്ത ഒറ്റത്തുരുത്തായി കേരളം നിലനിൽക്കുകയാണ് എന്നത് സെന്നിനെ സദാ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ് എന്ന് ജെ എൻ യുവിൽ അദ്ദേഹത്തിന് എതിരെ ഉയർന്ന വിമർശനങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ നേട്ടങ്ങളെപ്പോലും ഇകഴ്ത്തിക്കാണിക്കാനും മുസ്ലീം വർഗ്ഗീയതയെ പ്രീണിപ്പിക്കുന്ന ഇടമാണ് കേരളം എന്ന് വരുത്തിത്തീർക്കുവാനും ഉള്ള ബോധപൂർവ്വമായ ശ്രമങ്ങൾ സെൻ നടത്തി എന്നും ആരോപണമുണ്ടായി.
ഇതിന്റെ തുടർച്ചയായി തന്നെ വേണം ‘ദി കേരള സ്റ്റോറി’യെയും വിലയിരുത്തുവാൻ. ടീസർ നൽകുന്ന സൂചന ശരിയാണെങ്കിൽ വസ്തുതകളുടെ പിൻബലമില്ലാതെ പ്രത്യക്ഷത്തിൽ തന്നെ വർഗ്ഗീയത പറയുന്ന സിനിമയാണ് ഇത്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം എന്നീ നാല് ഭാഷകളിൽ സിനിമ ഇറങ്ങാൻ പോകുന്നു എന്നാണ് സിനിമാ പോസ്റ്ററിൽ പറയുന്നത്. സിനിമ സെൻസറിങ്ങിനു സമർപ്പിച്ചതിന്റെ വ്യക്തമായ വിവരം ഇതുവരെ ഇല്ല. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം രാജ്യത്ത് വർഗ്ഗീയ അസ്വാസ്ഥ്യങ്ങൾക്കും കാരണമായേക്കാവുന്ന ഒരു ചിത്രം സെൻസർ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെങ്കിൽ അതെങ്ങനെ സാധിച്ചു എന്ന ചോദ്യം ശക്തമായി ഉന്നയിക്കപ്പെടേണ്ടതുണ്ട്.
സെൻസർ ബോർഡിന്റെ 1990 ഏപ്രിലിൽ പ്രവർത്തനം തുടങ്ങിയ ഫിലിം പബ്ലിസിറ്റി സ്ക്രീനിങ് കമ്മിറ്റിയാണ് സിനിമയുടെ പ്രചാരണ വിഡിയോകളും പോസ്റ്ററുകളും പരിശോധിച്ച് അവ നിയമാനുസൃതമാണ് എന്ന് അനുമതി നൽകേണ്ടത്. ഈ സമിതിക്ക് മുംബൈയിൽ പ്രധാന ഓഫീസും ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളും ഉണ്ട്. ട്രെയ്‌ലർ സെൻസർ ചെയ്തിട്ടില്ല എന്ന മറുപടി സൂചിപ്പിക്കുന്നത് ഈ സമിതി അത് പരിശോധിച്ചിട്ടില്ല എന്നാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ നവംബറിൽ പുറത്തുവന്നപ്പോൾ തന്നെ മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷൻ കേരളാ മുഖ്യമന്ത്രിക്കും സിബിഎഫ്സിക്കും പരാതിനൽകുകയും അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ അദ്ദേഹം വീണ്ടും തന്റെ പരാതിയുമായി മുന്നോട്ടുപോവുകയാണ്.
കേരളത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രം നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്യാൻ പോകുകയാണെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ മുന്നിട്ടിറങ്ങണം. സെൻസർ സർട്ടിഫിക്കേഷൻ ബോർഡിൽ ഇപ്പോൾ ഉള്ളവരുടെ രാഷ്ട്രീയ ചായ്‌വും വിവരമില്ലായ്മയും വെച്ചുനോക്കുമ്പോൾ ഇത്തരം വർഗ്ഗീയ ചായ്‌വു പ്രകടിപ്പിക്കുന്ന, വിവിധ മത വിഭാഗങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന സിനിമകൾക്ക് നിഷ്പ്രയാസം അനുമതി ലഭിക്കും.
മത നിരപേക്ഷ കേരളീയ സമൂഹം ഈ ചിത്രത്തിന് എതിരെ രംഗത്ത് വരണം എന്നാണ് എനിക്ക് പറയാനുള്ളത്.
Comedy enthannal nammude naatil ninne itheram aasayangalil viswasiche e naadu vitta aalkar ullatha nimisha fathima pole, aalkootta kolapathakangal enu kelkkumbol up iyum biharineyum kaliyakkiya nammalkke madhuvinte kolapathakam pine ethreyo aalkoota vicharanakalum undayi, abhimana kolakke nammale tamil nadine kaliyakkiyapol dha vannarikkunnu snehicha payyane paisa illanne paranjhu ah penkuttide achanum brotherum koodi avane konnate pine angane thanne etra kolapathakangal, namukkum nammude samskarika naayakanmarkkum upiyilum biharilalkkum kannu nattu irikkam ingu vaalayarilum mattum 2 kuttikale ketti thookiyappom kaanicha ah mounathode koodi kaaranam Keralam Gods own Country aane nammal poorna saksharatharum
ഐഎസിൽ ചേർന്ന നാല് ഇന്ത്യാക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിൻ്റെ ഇടപെടലിനെ തുടർന്ന് സിറിയ മോചിപ്പിച്ചു.
നാല് ഇന്ത്യൻ ഭീകരരുടെ പേരുകൾ
1.അരുൺകുമാർ സൈനി.
2.സർവജിത് സിങ്
3.കുൽദീപ് സിങ്
4.ജോഗ സിങ്.
എല്ലാവരും സംഘികൾ .
രണ്ട്
ഇന്ത്യൻ വംശജനായ ഐഎസ് ഭീകരൻ സിറിയയിൽ കൊല്ലപ്പെട്ടു.
ആ ഭീകരന്റെ പേര് നീൽ പ്രകാശ്, സംഘി തന്നെ
മൂന്ന്
ഭീകരർ ആസ്സാമിൽ സ്ഥാപിച്ച ഐഎസ് പതാക കണ്ടെത്തി.
ആ പതാക സ്ഥാപിച്ചതിന് പിടിയിലായ ഐഎസ് പ്രവർത്തകരെല്ലാം ബിജെപി പ്രവർത്തകർ
നാല്.
ഐഎസ്സിൽ ചേരാൻ ആഹ്വാനം ചെയ്ത് കേരളത്തിൽ ബാനർ പതിച്ചവർ പിടിയിലായി.
പിടിയിലായ ആ ഭീകരർ ബിജെപി ജില്ലാ കമ്മിറ്റിഅംഗവും ബിജെപി പ്രവർത്തകരും..