ജാതി – ജന്മി – നാടുവാഴിത്ത സംവിധാനത്തിനകത്ത് ഉടലെടുത്ത ഫോക് ലോറും സാർവലൗകികതയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെ പുതുകാഴ്ചപ്പാടിൽ വിശദീകരിക്കുന്ന പ്രഭാഷണമാണിത്. നാടൻപാട്ടുകളും നാടൻ കലാരൂപങ്ങളും എങ്ങിനെ കീഴ്ജാതിക്കാരൻ നേരിട്ട മർദ്ദനത്തിൻ്റെ പ്രതിഫലനമാകുന്നുവെന്നും കൊളോണിയൽ പഠനത്തിൽ ഇതിൻ്റെ അനുഭവാംശം എങ്ങിനെ ചോർന്നു പോകുന്നു എന്നും കാലടി സംസ്കൃത സർവകലാശാല മുൻ അധ്യാപകനായ പി പവിത്രൻ ഇവിടെ വിശദീകരിക്കുന്നു. എം.ജി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച കാരിക വേദിയിൽ നിന്നാണ് ഈ പ്രഭാഷണം.
Subscribe
0 Comments