ലോങ്ങ് കോവിഡിന്റെ പ്രത്യാഘാതങ്ങൾ: ഹൃദയം, ശ്വാസകോശം, മറ്റു അവയവങ്ങൾ
പൊതുജനാരോഗ്യ പ്രവർത്തകനും, ദി ഐഡം ഡയറക്ടർ ബോർഡ് അംഗവും ആയ ഡോ. എൻ എം മുജീബ് റഹ്മാൻ നാഷണൽ ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്‌സ് കോ-ചെയർമാൻ ഡോ. രാജീവ് ജയദേവനുമായി മെഡ് ടോക്ക് എന്ന പരമ്പരയിൽ നടത്തിയ വിഡിയോ സംഭാഷണത്തിന്റെ പൂർണ്ണ രൂപം.
ഡോ. എൻ.എം മുജീബ് റഹ്മാൻ: നമസ്കാരം. ദി ഐഡം സംഘടിപ്പിക്കുന്ന മെഡ് ടോക്ക് സീരിസിന്റെ പുതിയ ലക്കത്തിലാണ് നാമിന്നുള്ളത്. മെഡ് ടോക്ക് സീരീസ് ഈസ് എക്സ്പ്ലോറിങ് മെഡിസിൻസ് വിത്ത് എക്സ്പെർട്സ്. വിദഗ്ദരുമായി ആരോഗ്യ രംഗത്തെ വിവിധ കാര്യങ്ങൾ ചർച്ചചെയ്യുന്ന ഇന്നത്തെ ലക്കത്തിൽ നമ്മുടെ അഥിതി ആയി എത്തിയിരിക്കുന്നത് ഡോക്ടർ രാജീവ് ജയദേവൻ ആണ്. രാജീവ് ജയദേവൻ ദേശിയ ഐഎംഎ യുടെ കോവിഡ് 19 ടാസ്ക് ഫോഴ്‌സിന്റെ കോ-ചെയർമാനാണ്. അതിനേക്കാളൊക്കെ ഉപരിയായി, ഡോ. രാജീവ് നമ്മുടെ പൊതുജന ആരോഗ്യ രംഗത്ത് വലിയ സംഭാവനകൾ അർപ്പിച്ചിട്ടുള്ള ആളാണ്. പ്രത്യേകിച്ച് കേരളത്തിൽ കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ജനങ്ങളിൽ കോവിഡിനെ കുറിച്ചും, മറ്റു പൊതുജനാരോഗ്യ വിഷയങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനു പ്രിന്റ്, വിഷ്വൽ മീഡിയ വഴി ഇംഗ്ലീഷിലും മലയാളത്തിലും വ്യാപകമായി പബ്ലിക്കേഷൻസ്, അതുപോലെ പ്രഭാഷണങ്ങൾ, ഇന്റർവ്യൂകൾ ഒക്കെ നടത്തി ജനങ്ങളിലൊരവബോധം സൃഷ്ടിക്കുന്നതിനു വലിയ പ്രേരകശക്തിയായിട്ടുള്ള രാജീവ് ആണ് ഇന്ന് നമ്മുടെ അതിഥിയായിട്ടുള്ളത്. വെൽക്കം ഡോ. രാജീവ്.
ഡോ. രാജീവ് ജയദേവൻ: താങ്ക് യു.
ഡോ. എൻ.എം മുജീബ് റഹ്മാൻ: നമ്മളിന്ന് ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നത് കോവിഡ് സംബന്ധമായിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിലിന്നു വലിയ തരത്തിലൊരു ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് പെട്ടെന്നുള്ള മരണങ്ങൾ, ധാരാളമായിട്ടുള്ള ഹൃദ്രോഗങ്ങൾ. ആൻജിയോപ്ലാസ്റ്റിയും ആൻജിയോഗ്രാമുകളൊക്കെ ആൾക്കാർ ചെയ്യേണ്ടി വരുന്നു. യുവാക്കളിൽ വ്യാപകമാവുന്ന സ്ട്രോക്ക്, ഇപ്പോ കർണ്ണാടകയിലെ യുവനടൻ.. കേരളത്തിലെ ഡോക്ടർമാർ അടക്കമുള്ള ധാരാളം ആളുകൾ.. ചെറുപ്പക്കാർ പെട്ടെന്ന് മരിക്കുന്നു. അല്ലെങ്കിൽ ഹൃദ്രോഗം ബാധിക്കുന്നു. ഇത് കോവിഡിനോട് അനുബന്ധിച്ചാണ് അല്ലെങ്കിൽ കോവിഡ് വാക്‌സിനോട് ബന്ധപ്പെട്ടിട്ടാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. ഇത്തരം മരണങ്ങളിലോ ഇത്തരം അസുഖങ്ങളിലോ വർദ്ധനവ് ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടുണ്ടെങ്കിൽ അതും കോവിഡും തമ്മിലുള്ള ബന്ധമെന്താണ്, ഇതിനു വല്ല ശാസ്ത്രീയ അടിത്തറയുമുണ്ടോ? എന്താണ് ഡോക്ടർ രാജീവ് ഇതിനെക്കുറിച്ചു പറയാനുള്ളത്?
ഡോ. രാജീവ് ജയദേവൻ: വളരെ നല്ല ചോദ്യമാണ് ഇത്. മിക്കവരുടെയും മനസ്സിലുള്ള ഒരു സംഗതി തന്നെയാണ്. നാമിന്ന് അറിയുന്ന അല്ലെങ്കിൽ പ്രശസ്തനായ, അല്ലെങ്കിൽ പ്രശസ്തയായ ഒരു വ്യക്തി. അതുപോലെ തന്നെ നമ്മുടെ പരിചയത്തിലുള്ള അല്ലെങ്കിൽ നമ്മുടെ സർക്കിളിൽ ഉള്ള ആരെങ്കിലും പ്രത്യേകിച്ച് നമ്മുടെ പ്രായത്തിലുള്ള ആരെങ്കിലും. പ്രത്യേകിച്ച് 60 വയസ്സിനു താഴെയുള്ള വ്യക്തികൾ പെട്ടന്ന് മരണമടയുമ്പോൾ നമ്മുടെ എല്ലാവരുടെയും ഉള്ളിൽ, അത് ഡോക്ടർ ആയിക്കൊള്ളട്ടെ, അല്ലാത്തവരായിക്കൊള്ളട്ടെ ഒരു ഭയം ഉണ്ടാകുന്നതു സ്വാഭാവികമാണ്. എങ്കിലും നമ്മുടെ മനസ്സ് എന്തിനെ ഭയക്കുന്നുവോ അതിനെ നമ്മൾ കോ-റിലേറ്റ് ചെയ്യും. ഇപ്പൊ ഉദാഹരണത്തിന് പ്രേതങ്ങളെ ഭയക്കുന്ന ഒരാൾ രാത്രിയിൽ വഴിയിൽ കൂടി നടന്നു പോകുമ്പോൾ ഒരു വാഴയില കാണുമ്പോൾ പ്രേതമാണെന്ന് തെറ്റിദ്ധരിക്കും. അതുപോലെ തന്നെ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ അതിയായ ഭയം ഉണ്ടെങ്കിൽ അമിതമായിട്ടുള്ള ഭയം, ആശങ്ക, തെറ്റിദ്ധാരണകൾ നിലവിലുണ്ടെങ്കിൽ ഉടൻ തന്നെ അത് അതുകൊണ്ടാണ്, ഇതുകൊണ്ടാണ് എന്ന് തോന്നുക മനുഷ്യസഹജമാണ്. കാരണം നമ്മളൊക്കെ കംപ്യൂട്ടേഴ്സ് അല്ല മനുഷ്യന്മാരാണ്. മനുഷ്യരുടെ പലരീതിയിലുള്ള ചിന്തകളും ആശങ്കകളും എല്ലാമുണ്ട്. നമുക്ക് ചോദ്യത്തിലേക്ക് വരികയാണെങ്കിൽ ഇപ്പോൾ കഴിഞ്ഞ രണ്ടും മൂന്നും വർഷമായിട്ടു ന്യൂസിൽ ഏറെ കണ്ടുവരുന്ന ചെറുപ്പക്കാരുടെ മരണം, ചെറുപ്പക്കാരെന്നു പറഞ്ഞാൽ നമുക്ക് സിക്സ്റ്റി മൈനസ് എന്ന് പറയാം. അറുപതിന് താഴെ പ്രായം ഉള്ളവരെ താൽക്കാലികമായിട്ട് ചെറുപ്പക്കാരെന്നു വിളിക്കാം. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഡെഫിനിഷൻ ഒന്നുമില്ല. നമ്മൾ ശാസ്ത്രീയമായിട്ടു പറയുമ്പോൾ.”വി വിൽ ജസ്റ്റ് സെ, സിക്സ്റ്റി മൈനസ്.. അറുപതിന് താഴെയുള്ളവർ പെട്ടന്ന് മരണപ്പെടുന്നു എന്ന് പറയാം. ഞാൻ അതേപ്പറ്റി വിപുലമായ ഒരു ലേഖനം ചെയ്തിട്ടുണ്ട്. ‘സഡൻ ഡെത് എമംഗ് യങ് പീപ്പിൾ എന്ന തലക്കെട്ടിൽ. യങ് അഡൾട്സ് എന്നുള്ളതാണ്. അതായത് പതിനെട്ടിനും അന്പതിനും ഇടക്കുള്ളവർ മരണപ്പെടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ്.
എന്റെ ആ ആർട്ടിക്കിൾ സമഗ്രമായിട്ടുള്ള ഒന്നാണ്. അപ്പൊ അതിലെ പ്രസക്ത ഭാഗങ്ങൾ പറഞ്ഞു കൊണ്ട് നമുക്ക് തുടങ്ങാം. അമ്പതു വയസ്സ് അല്ലെങ്കിൽ അറുപതു വയസ്സിനു താഴെ ഉള്ളവർ പൊടുന്നനെ മരിക്കുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. വളരെ വർഷങ്ങളായിട്ടും ചരിത്രാതീതകാലമായിട്ടും പെട്ടന്നുള്ള മരണങ്ങൾ ഈ ഏജ് ഗ്രൂപ്പിൽ ഉണ്ടാവാറുണ്ട്. പ്രോബ്ലം ഈസ്.. നമ്മളതിനെപ്പറ്റി എല്ലാദിവസവും വായിക്കില്ല എന്നുള്ളതാണ്. ഇപ്പോൾ, ഇങ്ങനെയുള്ള സമയത്ത്, സംഭവങ്ങൾ കൂടുതൽ പബ്ലിക് അറ്റെൻഷൻ കിട്ടുന്നതുകൊണ്ട് കൂടുതലത് റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നുള്ളത് വാസ്തവമാണ്. രണ്ടാമത്തേത്, നമ്മുടെ സംസ്ഥാനത്തുനിന്നു, ട്രിവാൻഡ്രത്തുനിന്നുള്ള.. അദ്ദേഹം മരിച്ചുപോയി, പക്ഷെ അതിപ്രഗദ്ഭനായിട്ടുള്ള ഡോക്ടർ സി ആർ സോമനാണ് ഈ വിഷയത്തിൽ ഒരുപക്ഷെ ലോകത്തിൽ തന്നെ ഏറ്റവും മികച്ച പഠനം എന്റെ അഭിപ്രായത്തിൽ നടത്തിയിട്ടുള്ളത്. അദ്ദേഹം ചെയ്തത്, തിരുവനന്തപുരം ജില്ലയിലുള്ള ഏതാനും ഗ്രാമങ്ങളെ അദ്ദേഹം ഫോളോ ചെയ്തു. അതായത് വർഷങ്ങളെടുത്തു ആ ഗ്രാമത്തിലുള്ള വ്യക്തികളുടെ അസുഖങ്ങളും മറ്റും കണക്കിലെടുത്ത് എത്ര പേർ മരണപ്പെടുന്നു, അവരുടെ പ്രായം എന്തൊക്കെയാണ് മരണപ്പെടാനുള്ള കാരണം എന്തൊക്കെയാണ് എന്ന് അദ്ദേഹം ഒരു പഠനം നടത്തി. എന്റെ ആർട്ടിക്കിളിൽ ഞാനത് പ്രതിപാദിച്ചിട്ടുണ്ട്.
അതിൽ പറയുന്നത് വെച്ച് ചില ഘടകങ്ങൾ ഞാൻ പറയാം. അമ്പതു വയസ്സിനു താഴെയുള്ള മരണം നടക്കാറുണ്ട്. അത് ചിലപ്പോൾ പൊടുന്നനെയുള്ള മരണമാകാനും സാധ്യതയുണ്ട്. ഡോ. സി.ആർ സോമന്റെ പഠനം നടക്കുന്നത് എൺപതുകളിലും മറ്റുമൊക്കെയാണ്. അപ്പോൾ അന്ന് മുതൽ ഇത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സാധ്യതയാണ്. ആദ്യമായിട്ട് നമ്മുടെ പ്രേക്ഷകരോട് പറയാനുള്ളത്, പ്ലീസ് ഡോണ്ട് ഗെറ്റ് ഫ്രെറ്റെൻഡ് വെൻ യു റീഡ് ദിസ് ന്യൂസ്. ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ ആദ്യം നമ്മൾ ചിന്തിക്കേണ്ടത് ഇത് പുതിയ സംഗതിയൊന്നുമല്ല.
പിന്നെയുള്ളത് ഇങ്ങനെ മരണപ്പെടുന്ന എല്ലാവർക്കും തന്നെ പ്രമേഹരോഗമോ മുൻകാലങ്ങളിൽ ഉള്ള ഹൃദ്രോഗമോ ഹൈപ്പർടെൻഷനോ അങ്ങനെ ഹൈ റിസ്ക് ഫാക്റ്റേഴ്‌സ്.. അല്ലെങ്കിൽ എക്സെസ് ആൽക്കഹോളിസം, അതുപോലെ ഫാമിലി ഹിസ്റ്ററി ഇങ്ങനെയുള്ളതാകണമെന്നോ ഇല്ല. പക്ഷെ ഇതിന്റെ മറുവശം നമ്മൾ നോക്കിയാൽ അമ്പതു വയസിനു താഴെയുള്ള വ്യക്തികളുടെ കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ വ്യക്തിക്കു മരണപ്പെടാനുള്ള ചാൻസ് വളരെ വളരെ കുറവാണ്. ഇറ്റ്സ് ലൈക്ക് സെയിങ്, നമ്മള് ബസ്സിൽ യാത്ര ചെയ്തുകഴിഞ്ഞാൽ.. ചിലയാൾക്കാർ ബസിൽ യാത്ര ചെയ്തു മരണപ്പെടാറുണ്ട്. എന്ന് വച്ച് നമ്മൾ ബസിൽ യാത്ര ചെയ്യാതിരിക്കാറുണ്ടോ? ഇല്ലല്ലോ? അതാ ഞാൻ പറഞ്ഞത് ഒരുപാട് പേർ യാത്ര ചെയ്യുമ്പോൾ അപൂർവായിട്ട് മാത്രമേ അപകടങ്ങളിൽ മരണപ്പെടുന്നുള്ളൂ. അതുപോലെ തന്നെയാണ് അറുപത് വയസിനു താഴെയുള്ളവരിൽ ഉള്ള മരണ സാധ്യത. ഞാനെന്റെ ആർട്ടിക്കിളിൽ കൃത്യമായിട്ട് calculate ചെയ്തു പറയുന്നുണ്ട്.
അപ്പൊ ഇനി നമുക്ക് കോവിഡിലേക്ക് വരാം. കോവിഡ് കാലത്തു ഇങ്ങനെയുള്ള പാലകണക്കുകളും ലഭ്യമാണ്. ഇതിനെപ്പറ്റി ആധികാരികമായി ഇന്ത്യയിൽ നിന്നും ഒരു പഠനം വന്നിട്ടില്ല എന്ന് പറയുന്നു. പക്ഷെ ഐസിഎംആർ ഈ പോയിന്റ് കാര്യമായി എടുത്ത് സമഗ്രമായിട്ടുള്ള ഒരു പഠനം നടത്തിക്കഴിഞ്ഞു എന്ന് ഞാൻ മനസിലാക്കുന്നു.
അത് വരും ആഴ്ചകളിൽ.. വിത്തിൻ ഫ്യൂ വീക്ക്‌സ് ദെ വിൽ പബ്ലിഷ്. അപ്പൊ ആ സമയത്ത് നമുക്ക് ഇന്ത്യയിലുള്ള ഡേറ്റ, അവരുടെ കാഴ്ചപ്പാടിലൂടെയുള്ള ഡേറ്റ.. നമുക്ക് അനലൈസ് ചെയ്യാം. അതുവരെ ഇന്ത്യയിൽ ഇങ്ങനെയൊക്കെ നടക്കുന്നത് തല്ക്കാലം നമ്മൾ നടത്തുന്ന റാൻഡം ഗസ് ആയിട്ട് മാറുന്നുണ്ട്.
ഡോക്ടർ ചോദിച്ച മറ്റൊരു ചോദ്യമുണ്ട്. കോവിഡ് ഹൃദയത്തെ ബാധിക്കുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഡെഫിനട്ലി യെസ്. പലരുടെയും വിചാരം.. അതായത് മൂക്കൊലിപ്പ്, തൊണ്ടവേദന മറ്റുമൊക്കെയാണല്ലോ കോവിഡിന്റെ ലക്ഷണം. തുടക്കത്തിലുള്ള ലക്ഷണങ്ങൾ ജലദോഷത്തിന്റെ തന്നെയാണ് യാതൊരു സംശയവുമില്ല. പോളിയോ വൈറസിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങൾ വയറിളക്കമാണല്ലോ. പക്ഷെ പോളിയോ വൈറസ് ഒരു വയറിളക്കരോഗമല്ല, ഒരു പാരലൈസിങ് രോഗമാണ്. വയറിളക്കം വന്നുപോയി നാഡികളെ തളർത്തുമ്പോഴാണ് നമ്മളറിയുന്നത് പോളിയോ വൈറസ് ആണെന്ന്. കോവിഡ്, പോളിയോ പോലെ അല്ലെങ്കിലും തുടക്കത്തിലുള്ള ലക്ഷണങ്ങൾ, ഈ വൈറസ് എൻട്രി ചെയ്യുന്നത് നമ്മുടെ ഈ ഭാഗത്ത് ആയതിനാൽ തുടക്കത്തിൽ മൂക്കൊലിപ്പും മറ്റും ഉണ്ടാകും. അത് മിക്കവർക്കും താനെ ഭേദമാകാറുണ്ട്. അപൂർവം ചിലർക്ക് അത് മറ്റു അവയവങ്ങളെ ബാധിക്കാറുണ്ട്. അങ്ങനെ ബാധിക്കുന്ന ഒരു അവയവം ഹൃദയമാണ്.
ഹൃദയത്തിന്റെ ഇൻവോൾവ്മെന്റ് പല തലത്തിൽ വരാം. അതായത് നമുക്ക് പ്രേക്ഷകരുടെ ആവശ്യത്തിനായി നമുക്ക് മൂന്നായി തരാം തിരിക്കാം. ഹൃദയത്തിന്റെ പ്രവർത്തനം ആലോചിച്ചുനോക്കു, അതൊരു പമ്പ് ആണ്. പമ്പ് വർക്ക് ചെയ്യണമെങ്കിൽ അതിനു പേശികൾ വേണം. അത് കൺട്രാക്ട് ചെയ്യുന്നത് കൊണ്ടാണ് ഹൃദയം വർക്ക് ചെയ്യുന്നത്. ഹൃദയത്തെ പ്രവർത്തിപ്പിക്കുന്നത് നാഡികളാണ്.
അപ്പൊ, ഈ നാഡികളിലുള്ള പ്രശ്നം കൊണ്ടോ, പേശികളിലുള്ള പ്രശ്നം കൊണ്ടോ, അല്ലെങ്കിൽ ഹൃദയ ധമനികളുടെ പേശികളെ സപ്ലൈ ചെയുന്ന രക്ത ധമനികളെ.. അതിനെ കൊറോണറി ആർട്ടറീസ് എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്.. ഈ കൊറോണറി ആർട്ടറീസിനുള്ള പ്രശ്നങ്ങൾ. ഈ മൂന്നു പ്രശ്നങ്ങളാണ് പ്രധാനമായും ഈ കോണ്ടെക്സ്റ്റിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. സാധാരണ കേൾക്കുന്ന ഹാർട്ട് അറ്റാക്ക് വലിയ ധമനികളെ ആസ്പദമാക്കിയിട്ടുള്ളതാണ്. പ്രത്യേകിച്ച് കൊറോണറി ആർട്ടറീസ് പ്രത്യേകിച്ചും വള്ളികൾ ചുറ്റിയിരിക്കുന്നു പോലെ പടങ്ങൾ കണ്ടിട്ടില്ലേ. ആ ആർട്ടറീസിന് ഉണ്ടാകുന്ന ബ്ലോക് ആണ് പൊതുവെ കേൾക്കുന്ന ഹാർട്ട് അറ്റാക്ക്. പണ്ട് മുതലേ ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞാൽ അതാണ്. പക്ഷെ, കോവിഡ് വരുന്ന കാലഘട്ടത്തിൽ പ്രത്യേകിച്ചും, ഫസ്റ്റ് ടു ഇയേഴ്സ്. ഡെൽറ്റ വേരിയന്റും അതിന്റെ വുഹാൻ വേർഷനും മറ്റും വന്നിരുന്ന കാലഘട്ടത്തിൽ വാക്‌സിനേഷനും മറ്റും ഇല്ല. മുൻപ് ഇങ്ങനൊരു ഇമ്മ്യൂൺ മെമ്മറിയും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ.. അന്നായിരുന്നു നമ്മുടെ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടിയിരുന്നത്. അന്ന് നമ്മൾ സൂക്ഷിക്കുകയും ചെയ്തു.
ആ കാലഘട്ടത്തിൽ കോവിഡ് ബാധിച്ച പലർക്കും ഈ ന്യൂമോണിയക്ക് പുറമെ ഈ ഹൃദയ സംബന്ധമായിട്ടുള്ളതും, ബ്രെയിൻ സംബന്ധമായിട്ടുള്ളതുമായ ക്ലോട്ടുകളും മറ്റും ഉണ്ടായി, ഹാർട്ട് അറ്റാക്കും മറ്റും ഉണ്ടായി മരിച്ചുപോയിട്ടുണ്ട്. പക്ഷെ അതിനു ശേഷം, അതായത്, ഇന്ത്യയിൽ നവംബർ 2021ൽ ആണല്ലോ ഒമൈക്രോണിന്റെ തുടക്കം. അപ്പൊ ഒമൈക്രോൺ വന്നതിനു ശേഷം ഇത്രക്ക് തീവ്രമായ ഹൃദ്രോഗവും മറ്റും ഇങ്ങനെയുള്ള ഒരു രീതിയിൽ കണ്ടെത്തിയിട്ടില്ല. പക്ഷെ വൈറസിന്റെ സ്വഭാവം, അതായത് ഈ ജലദോഷം വരുന്നതിനപ്പുറം, ജലദോഷ ലക്ഷണങ്ങൾക്കപ്പുറത്തേക്ക്, വളരെ മറ്റ് അവയവങ്ങളെ ബാധിക്കുന്നതിനു കഴിവുണ്ട്. ഇതിന്റെ ഒരു വറിയിങ് ഫാക്ടർ ആയിട്ട് കാണുന്നത് രണ്ടു കാര്യങ്ങളാണ്. രക്തക്കുഴലുകളുടെ ഉള്ളിലുള്ള ലൈനിങ് ഉണ്ട്. ഈ മുറിക്കകത്തുള്ള പെയിന്റ് എന്നൊക്കെ പറയുന്നത് പോലെയാണ്. മുറിക്കകത്തു അടിച്ചിരിക്കുന്ന വെള്ള പെയിന്റ് എന്ന പറയുന്ന പോലെ. നമ്മുടെ രക്തക്കുഴലുകൾക്കുള്ളിൽ ഒരു ലൈനിങ് ഉണ്ട്. അതിന്റെ പേരാണ് എൻഡോത്തീലിയം. ഈ എൻഡോത്തീലിയം എന്നുള്ളത് അതി വിശിഷ്ടമായി ക്യാറക്‌ടേഴ്‌സ് ഉള്ള ഒരു സംഗതിയാണ്. ഇറ്റ്സ് ആൻ ഓർഗൻ ഇറ്റ് സെൽഫ്. നമ്മുടെ ബ്ലഡ് വെസ്സൽസ് എങ്ങനെ പെരുമാറണം, അതിന്റെ പ്രഷർ എത്രയാണ്, എങ്ങനെ വികസിക്കണം, എങ്ങനെ കോൺട്രാക്ട് ചെയ്യണം, അതിന്റെ ടോൺ എത്രയാകണം. നിരവധി ഫങ്ഷൻസ് മെയിന്റൈൻ ചെയ്യുന്ന ഒരു സംഗതിയാണ് എൻഡോത്തീലിയം.
അതായത് വെറും ഒരു പെയിന്റടി അല്ല എന്നാണ് ഞാൻ പറയുന്നത്. പക്ഷെ ഈ വൈറസ് എൻഡോത്തീലിയത്തിൽ ബാധിക്കുന്നതായിട്ട് കണ്ടെത്തിയിട്ടുണ്ട്. ചില നിരീക്ഷണങ്ങൾ.. ചില പഠനങ്ങൾ വന്നിട്ടുമുണ്ട്. അതിലെ ഒരു നിരീക്ഷണമാണ് കഴിഞ്ഞ ദിവസം ഞാൻ ദി ഹിന്ദുവിൽ എഴുതിയത്. അമേരിക്കയിലെ ഏറ്റവും വലിയ ഹാർട്ട് സെന്റർ ആയിട്ടുള്ള ആശുപത്രികളിൽ ഡിബേക്കി ഹാർട്ട് സെന്റർ നടത്തിയ വളരെ സമഗ്രമായ ഒരു പഠനമുണ്ട്. എന്ന് പറഞ്ഞാൽ ഡോക്ടർമാർക്ക് എല്ലാവർക്കും അറിയാം, ഡിബേക്കി ആരാണെന്ന്. (കാർഡിയോ വാസ്കുലാർ സർജറിയിലെ ആദ്യകാല ഡോക്ടർമാരിൽ പ്രശസ്തനാണ് മൈക്കിൾ ഇ. ഡിബേക്കി) അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ഹാർട്ട് സെന്റർ ആണ്.
വളരെ സമഗ്രമായ ഒരു പഠനമാണ്. ഇവർ ചെയ്തത്..കോവിഡ് വന്നുപോയി അതിനു ശേഷം കിതപ്പും മറ്റും ദീർഘകാലത്തേക്ക് അനുഭവപ്പെടുന്ന ഒരു ഗ്രൂപ്പ്. കോവിഡ് വരാത്ത, മറ്റൊരു ഗ്രൂപ്പ്, അതായത് പൂർണ ആരോഗ്യവാന്മാരായ മറ്റൊരു ഗ്രൂപ്പ്. അവർ രണ്ടും ഒരേ ഏജ് ഗ്രൂപ്പ് ആണ്. ഒരേ രീതിയിലുള്ള പ്രമേഹവും മറ്റു ബാക്ഗ്രൗണ്ടും എല്ലാ തുല്യമായിട്ടുള്ള.. ഈക്വൽ വേഴ്സസ് ഈക്വൽ കംപാരിസൺ ആണ്. ഒരു വശത്തു കോവിഡ് വന്ന പ്രശ്നങ്ങൾ.. കിതപ്പും മറ്റും.. നേരിടുന്ന ഒരു ഗ്രൂപ്പ്, വലിയ പഠനമാണ് അത്.
കോവിഡ് വരാത്ത, എന്നാൽ തുല്യമായിട്ടുള്ള പ്രമേഹവും മറ്റു അനുബന്ധ രോഗങ്ങളും ഉള്ള, അതേ പ്രായത്തിലുള്ള, അവരെ തമ്മിൽ താരതമ്യം ചെയ്തു. ഈ സ്റ്റഡി നടത്തിയത് സാധാരണ ഹാർട്ട് ടെസ്റ്റുകൾ ചെയ്യുന്ന.. കൊറോണറി ആൻജിയോഗ്രാം എന്ന് പറയും.. അത് ഞാൻ നേരത്തെ പറഞ്ഞ വലിയ ബ്ലഡ് വെസ്സൽ.. അതിനെയല്ല അവര് നോക്കിയത്. ഹൃദയത്തിൻറെ പേശികളെ സപ്ലൈ ചെയ്യുന്ന ചെറിയ ബ്ലഡ് വെസ്സലുകളെയാണ്. അവ നമുക്ക് കണ്ണുകൊണ്ടു കാണാൻ പറ്റാത്ത രീതിയിലുള്ള.. സ്കാൻ ഒന്നും എടുത്താൽ കാണാൻ പറ്റാത്ത രീതിയിലുള്ള ബ്ലഡ് വെസൽസ് ആണ്. പ്രത്യേകതരം പഠനമാണ്. ചുരുക്കിപ്പറഞ്ഞുകഴിഞ്ഞാൽ ഹൃദയ ധമനികളിലേക്കുള്ള രക്ത ഒഴുക്കിനെയാണ് പഠിച്ചത്. ഒറ്റവാക്കിൽ പറഞ്ഞു കഴിഞ്ഞാൽ ഈ കിതപ്പ് അനുഭവപ്പെട്ടിട്ടുള്ള നല്ല ഒരു ശതമാനം വ്യക്തികൾക്കും ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തയൊഴുക്കിന്റെ കുറവ് എന്നുള്ളതാണ്. എന്നാൽ ഇവർക്ക് ബ്ലോക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞത് പോലെ ബ്ലോക്ക് ഒക്കെ വരുന്നത് വലിയ ബ്ലഡ് വെസ്സൽസിനു ആണ്. ഹൃദയത്തിന്റെ പേശികൾക്കുള്ളിലേക്ക് രക്തം കടന്നു ചെല്ലാൻ നേരിയ തടസം ഉള്ളതുകൊണ്ടാണ് കിതപ്പും മറ്റും ഉണ്ടായി എന്നുള്ളതാണ് ഈ പുതിയ പഠനത്തിലെ നിഗമനം. മാത്രമല്ല, ഒരു ഒൻപതു-പത്ത് മാസത്തേക്ക് ഇവരെ ഗവേഷകർ ഫോളോ ചെയ്തു. വലിയ പഠനങ്ങളാണിത്. ഇറ്റ് ടുക് ഓൾമോസ്റ്റ് ടെൻ മന്ത്സ്.
ഹൃദയത്തിന്റെ പേശികൾക്കുള്ളിലേക്ക് രക്തം കടന്നു ചെല്ലാൻ നേരിയ തടസം.. ഇതിന്റെ ആധിക്യം.. കാലം കഴിയുംതോറും കൂടി വന്നു എന്നുള്ളതാണ്, ഈ പഠനത്തിലെ ഒരു കണ്ടെത്തൽ. രണ്ടാമത്തേത്, അവർ കണ്ടെത്തിയത് ഈ ഗ്രൂപ്പ് വ്യക്തികൾ, ഈ പ്രത്യേക ഗ്രൂപ്പ് വ്യക്തികൾ, പിന്നീടുണ്ടാകുന്ന ഹാർട്ട് അറ്റാക്, അതുപോലെ ഹാർട്ട് റിലേറ്റഡ് കോംപ്ലിക്കേഷൻസും ഹോസ്‌പിറ്റലൈസേഷനും മരണവും, മറ്റേ ഗ്രൂപ്പുമായി നോക്കുമ്പോൾ കൂടുതലായിട്ട് കണ്ടെത്തിയിട്ടുണ്ട്.
ഇവർ ഹൃദ്രോഗികൾ ആയിരുന്നില്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞു കൊള്ളട്ടെ. അപ്പൊ ഇത് കേട്ടാലും ഭയക്കേണ്ട കാര്യമൊന്നുമില്ല. ഇതൊരു ചെറിയ സബ്സെറ്റ് ആൾക്കാരാണ്. അതായത് പ്രത്യേകം സെലക്ട് ചെയ്ത ആൾക്കാരിൽ നടത്തിയ പഠനത്തിൽ ആണ് ഇത് കണ്ടെത്തിയത്. ചുരുക്കി പറഞ്ഞാൽ വലിയ ബ്ലഡ് വെസ്സൽസിൽ മാത്രമല്ല, ഹൃദയത്തിൽ ചെറിയ ബ്ലഡ് വെസ്സൽസിലും പ്രശ്നങ്ങൾ വന്നേക്കാം എന്നാണ് ഈ പഠനം പറയുന്നത്.
അതുകൊണ്ട് ആരും തന്നെ ഓടിച്ചെന്നു കാർഡിയോളജസ്റ്റിനെ കാണേണ്ട കാര്യമൊന്നും അതിനകത്തു കാണുന്നില്ല. പക്ഷെ തീർച്ചയായിട്ടും റിസ്ക് ഫാക്ട്ടേഴ്സ് ഉണ്ട്. അതുപോലെ ലക്ഷണങ്ങളുണ്ട്. വ്യക്തമാകാത്ത ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമ്മളൊക്കെ ഫാമിലി ഫിസിഷ്യനെ കണ്ട് കാര്യങ്ങൾ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
ഡോ. എൻ.എം മുജീബ് റഹ്മാൻ: അതോടൊപ്പമുള്ള വലിയൊരു ആശങ്കയാണ് വാക്‌സിൻ.. വലിയ തോതിൽ ഒരു പ്രചാരണം നടത്തുന്നത്, വാക്‌സിനേഷൻ ആണ് ഇത്തരം മരണങ്ങളുടെ ഒരു കാരണം എന്നുള്ള രൂപത്തിലാണ്. പ്രത്യേകിച്ച് ഒരു കോൺസ്പിരസി തിയറി അതിനെക്കുറിച്ചുണ്ട്. അത് ഡോക്ടർ കേട്ടുകാണുമെന്നു വിചാരിക്കുന്നു. ഒരു ബിസിനസ് ആംഗിളിലും ഇത് കാണുക.. അപ്പോ ഇതിനെ ബ്ലൈൻഡ് ആയിട്ട് നമ്മളതിനെ എതിർക്കുന്നതിനു പകരമായിട്ട് സയന്റിഫിക് ആയി നമുക്കതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്കാനുണ്ടോ? വാക്‌സിൻ കൊണ്ടിങ്ങനെ ഉണ്ടാകാൻ സാധ്യതയില്ല എന്ന് ശാസ്ത്രീയമായിട്ട് എങ്ങനെ നമുക്ക് ആളുകൾക്ക് മനസിലാക്കി കൊടുക്കാം?
ഡോ. രാജീവ് ജയദേവൻ: ഓക്കേ.. ആദ്യമായിട്ട് നമ്മൾ മനസിലാക്കേണ്ടത് വാക്‌സിൻ എന്നുള്ളത് പല ഗണത്തിലുള്ള വാക്‌സിനുകൾ ഉണ്ട്. ഉദാഹരണത്തിന്, അമേരിക്കയിൽ യൂസ് ചെയ്തത് എംആർഎൻഎ വാക്‌സിൻ ആണ്. എംആർഎൻഎ വാക്‌സിൻ..അതൊരു പ്രത്യേക തരം വാക്‌സിൻ ആണ്. അവരുടെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ വാക്‌സിൻ ആണ്. ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഒരു വൈറസ് ബേസ് വാക്‌സിൻ ആണ്. അതായത് കോവിഡിന്റെ കൊമ്പ് മറ്റൊരു വൈറസിന്റെ ബോഡിയിലേക്കു കുത്തി വെച്ച്.. ഒട്ടിച്ചു വെച്ചതിനു ശേഷം മറ്റേ വൈറസിനെ കൊണ്ട് നമ്മളെ ഇൻഫെക്ട് ചെയ്യിക്കുക എന്നുള്ളതാണ്. അതായത് മനുഷ്യനു രോഗമുണ്ടാക്കാത്ത വൈറസിനെ കൊണ്ട് നമ്മളെ ഇൻഫെക്ട് ചെയ്യുക. ഹാംലെസ് ആയ ഒരു വൈറസിനെക്കൊണ്ട് ഇൻഫെക്ട് ചെയ്യുക എന്നുള്ളതാണ്. കോവിഡ് വൈറസിന്റെ ഒരു അംശം മാത്രം കുത്തിവെച്ചാണ് അത് ചെയ്യുന്നത്. അതുപോലെ തന്നെ നിർവീര്യമാക്കപ്പെട്ട ഒരു വാക്‌സിൻ.. അതായത് കോവാക്സിൻ എന്നത്… വളരെ ബിനൈൻ (അപകടമില്ലാത്ത) ആയ ഒരു വാക്സിൻ ആണത്. ഈ രണ്ടു വാക്‌സിൻ ആണ് ഉപയോഗിച്ചിട്ടുള്ളത്.
നേരെ മറിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതലായും ഉപയോഗിച്ചിട്ടുള്ള, നേരത്തെ ഞാൻ പറഞ്ഞ എംആർഎൻഎ വാക്‌സിൻ, ഇന്ത്യയിൽ ഇല്ല. ഇന്ത്യയിൽ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും അത് പ്രചാരത്തിലില്ല. ചുരുക്കി പറഞ്ഞാൽ നമ്മുടെ രാജ്യത്ത് എംആർഎൻഎ വാക്‌സിൻ എടുത്തവർ ഒരു പക്ഷെ അമേരിക്കയിൽ നിന്ന് തിരിച്ചു വന്നവർ ആയിരിക്കാം. അല്ലാതെ അങ്ങനെ അത് ഇന്ത്യയിൽ ഇല്ല എന്നാണ്. അങ്ങനെ നോക്കുമ്പോൾ നമ്മളീ ലിറ്ററേച്ചർ വായിക്കുമ്പോൾ, നമ്മൾ ന്യൂസോ മറ്റോ വായിക്കുമ്പോൾ, ഒരു വാക്‌സിന്റെ പ്രശ്നം എവിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് ആദ്യം നമുക്ക് നോക്കാം. വാക്‌സിൻ എല്ലാം ഒന്നല്ല എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഇത് മൂന്നും വളരെ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സംഗതികൾ ആണ്. യു നോ കംപ്ലീറ്റലി ഡിഫറെൻറ് പ്രോഡക്റ്റ്സ്. ഒരു കാർ അല്ല ബൈക്ക്, ബൈക്ക് അല്ല സൈക്കിൾ, എന്ന് പറയുന്നതുപോലെ. അത് ചലിക്കുന്നതാണ് എന്ന് മാത്രം. അല്ലെങ്കിൽ ട്രെയിൻ.. ഇതെല്ലാം വ്യത്യസ്തമായ സംഗതികളാണെന്നതുപോലെ.
അപ്പൊ ഇന്ത്യൻ വാക്‌സിന്റെ പ്രത്യേകത.. ഏതൊരു മെഡിക്കൽ മെഡിക്കൽ പ്രശ്നവും പോലെയാണത്. നമ്മള് പെൻസിലിൻ എടുക്കുന്നു, അല്ലെ? പെൻസുലിന് എടുക്കുന്ന ചിലർ മരണപ്പെടാറുണ്ട്, കാരണം വളരെ അപകടകരമായിട്ടുള്ള ചില അലെർജി ഒക്കെ വന്ന് ചിലർ മരണപ്പെടാറുണ്ട്. പെയിൻ കില്ലർ എടുക്കുന്നവർ ചിലർ മരണപ്പെടാറുണ്ട്. അല്ലെങ്കിൽ സിവിയർ ആയിട്ടുള്ള കോംപ്ലിക്കേഷൻസ് വരാറുണ്ട്. പക്ഷെ ഇവയെല്ലാം വളരെ സ്‌മോൾ സ്‌മോൾ നമ്പർ ആണ്. ഏത് സിസ്റ്റം ആയിക്കൊള്ളട്ടെ, ഏത് പോയിന്റും നമ്മൾ പ്രോപ്പർ ആയിട്ട് സ്റ്റഡി ചെയ്തിട്ടുണ്ടെങ്കിൽ, ആവശ്യത്തിന് പേഷ്യൻസിനെ സ്റ്റഡി ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ നെഗറ്റീവ് വശങ്ങൾ നമ്മൾ ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. അപ്പൊ ഇന്ത്യൻ വാക്‌സിന്റെ പ്രത്യേകത.. ഞാൻ ആദ്യം പറഞ്ഞ ഈ അഡിനോ വൈറസ് വാക്‌സിന്റെ ഒരു പ്രത്യേക കോംപ്ലിക്കേഷൻ എന്ന് പറയുന്നത് വളരെ അപൂർവമാണ്. ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രമാണ് കോംപ്ലിക്കേഷൻ ഉണ്ടാവുന്നത്. അപ്പോൾ സംഭവിക്കുന്നത്, ബ്ലഡ് വെസ്സൽസിനു അത് ചെറിയ ക്ലോട്ടിംഗ് ടെൻഡൻസി ഉണ്ടാക്കുകയും പ്ലേറ്റിലെറ്റിന്റെ സംഖ്യ കുറക്കുകയും ചെയ്യുകയാണ്. ഇതാണ് ഞാൻ പറയുന്നത് നേരത്തെ പറഞ്ഞത് പോലെ ഒരു ട്രെയിൻ യാത്രയിൽ നമ്മൾ മരണപ്പെടുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇറ്റ്സ് വെരി റെയർ. വാസ്തവമാണ്, അങ്ങനെ അപകടത്തിൽ പെട്ട് ചിലർ മരണപ്പെട്ടിട്ടുണ്ട്. ചില കോംപ്ലിക്കേഷൻസ്. പക്ഷെ സംഖ്യ വളരെ കുറവാണ്. പക്ഷെ വാക്‌സിൻ ഹൃദയത്തെ നേരിട് ബാധിക്കുന്നതായി ഇത് വരെ ഒരു പഠനവുമില്ല എന്നുള്ളതാണ്.
ഇനി രണ്ടാമത്തെ സംഗതി, കോ വാക്‌സിൻ ഒരു തരത്തിൽ നിർവീര്യമാക്കപ്പെട്ടിട്ടുള്ള വാക്‌സിൻ ആണ്. ഏത് വാക്‌സിനും ഉള്ളതുപോലെയുള്ള സാധാരണ ജാതിയിലുള്ള പനി, ശരീര വേദന, അപൂർവമായിട്ടുള്ള ലോങ്ങ് വാക്സ് സിൻഡ്രോം, ഇതൊക്കെയാണ് കോ വാക്സിന്റെ പാർശ്വഫലങ്ങൾ ആയി നമ്മൾ മനസ്സിലാക്കിയിട്ടുള്ളത്. അപ്പൊ ഹൃദയത്തെ ബാധിക്കാമോ എന്ന് ചോദിച്ചാൽ നമുക്ക് തെളിവില്ല. ഇനി എംആർഎൻഎ വാക്‌സിന്റെ ഒരു പ്രത്യേകത.. ചെറുപ്പക്കാരായിട്ടുള്ള പുരുഷന്മാരിൽ ഒരു അയ്യായിരത്തിൽ ഒരാൾക്കു മയോകാർഡൈറ്റിസ് എന്ന് വിളിക്കുന്ന, ഹൃദയപേശികളിൽ ഒരു ഇൻഫ്ളമേഷൻ ഉണ്ടായിട്ടുണ്ട്. അത് ഇൻഫ്ളമേഷൻ ആണോന്നു ചോദിച്ചാൽ നീർക്കെട്ടാണ്, താനെ വന്നു മാറുന്നതാണ്. ഇത് വന്നങ്ങനെ മരിച്ചു പോയിട്ടുള്ള റിപ്പോർട്ട് ഒന്നും ഇത് വരെ വന്നിട്ടില്ല. ഒരു നീർക്കെട്ട് ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ്. ദാറ്റ് ഈസ് ഫാക്ട്. അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്. പല രാജ്യങ്ങളിൽ നിന്നും നിരീക്ഷണങ്ങൾ വന്നിട്ടുള്ളതാണ്. സംഖ്യയിൽ.. ഡിപെൻഡിങ് ഓൺ ദി സ്റ്റഡി.. ചെറിയ ചെറിയ വേരിയേഷൻ വന്നിട്ടുണ്ട്. ഓൺ ആവറേജ്, ഒരു 18-19 എയ്ജ് ഗ്രൂപ്പിൽ ഉള്ള പുരുഷന്മാരിൽ അയ്യായിരത്തിൽ പരം ആളുകൾക്കാണ് ഇങ്ങനെയുള്ള താൽക്കാലികയായ നീർക്കെട്ട് ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. പക്ഷെ ഇവർക്കാർക്കും മരണമോ, രക്ത ധമനികളിൽ ഉണ്ടാകുന്ന തടസമോ ഒന്നും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല.
ഇനി വേറെ ഒരു കാര്യം മനസിലാക്കേണ്ടത് നേരത്തെ ഡോക്ടർ സോമന്റെ സ്റ്റഡി പറഞ്ഞത് പോലെയുള്ള ഈ മരണങ്ങൾ എന്നും സമൂഹത്തിൽ നടന്നുകൊണ്ടേയിരിക്കും. കേരളത്തിൽ ഈ പാന്റമിക്കിനു മുൻപ് ഒരു ദിവസം മരിച്ചിരുന്നത് 685 വ്യക്തികളാണ്. നമ്മുടെ മരണനിരക്ക് അതാണ്, നമ്മുടെ ജനസംഖ്യക്ക് ആനുപാതികമായിട്ടുള്ള മരണനിരക്ക് അത്രയാണ്. അപ്പൊ സ്വാഭാവികമായിട്ട് കുഞ്ഞുങ്ങൾ ജനിക്കുന്നതനുസരിച്ച് മനുഷ്യൻ മരിക്കുന്നുമുണ്ട്. നമ്മുടെ ഡെത്ത് റേറ്റ് അതാണ്. ഡെത്ത് റേറ്റിൽ നല്ലൊരു ശതമാനം ഹൃദ്രോഗം കൊണ്ട് തന്നെയാണ്. ഈ ഹൃദ്രോഗം ഇതിനു മുൻപും ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടാവുന്നത് അത് വാക്‌സിൻ മൂലമാണെന്ന് പറയുന്നത് ഒരു കോൺസ്പിരസി തിയറിക്കപ്പുറത്തേക്ക് അതിൽ ഒരു എവിഡൻസ് കാണുന്നില്ല.
ഐസിഎംആറിന്റെ സ്റ്റഡി വരുമ്പോൾ നമുക്ക് നോക്കാം, അവർ വളരെ ആധികാരികമായിട്ട് അത് പഠിക്കുന്നുണ്ടാവും. WHO യുടെ ചീഫ് സയന്റിഫിക് ഓഫീസർ ആയിട്ടുള്ള, മിടുമിടുക്കി ആയിട്ടുള്ള, ഇന്ത്യൻ വംശജ ഡോക്ടർ സൗമ്യ സ്വാമിനാഥൻ പറയുന്ന ചില കാര്യങ്ങൾ ഞാനിവിടെ പറയാം. നമുക്കറിയാം, മുഴുവൻ സമയവും ശാസ്ത്രീയമായിട്ടുള്ള വളരെ സ്പഷ്ടമായിട്ടുള്ള ബെയർ ഫാക്ട്സ് ആണ് ഡോക്ടർ സൗമ്യ നമുക്ക് വർഷങ്ങളായിട്ടു തന്നു കൊണ്ടിരുന്നത്. ഇപ്പോൾ ഇവർ മാറി, ഡോ. ജെറെമി ഫറാർ ആണ്. അദ്ദേഹത്തിന്റെ പുസ്തകം ഞാൻ നിരൂപണം ചെയ്തിരുന്നു. അദ്ദേഹമാണ് ഇപ്പൊ ചീഫ് സയന്റിഫിക് ഓഫിസർ. ഡോക്ടർ സൗമ്യ എപ്പോളും പറയാറുള്ള ഒരു കാര്യം, കോവിഡ് വന്നു ഭേദമായിപ്പോയ വ്യക്തികളിൽ ഹൃദ്രോഗ സാധ്യതയുണ്ട്. ദാറ്റ് ഈസ് എ ഫാക്ട്. എന്നുവെച്ച് എല്ലാവരും മരിച്ചു പോകും എന്നല്ല. പക്ഷെ പുകവലിക്കുന്നവരിൽ ഹൃദ്രോഗ സാധ്യതയുണ്ട്. പുകവലിക്കുന്ന എല്ലാവരും മരിച്ചു പോകില്ലല്ലോ. ഏകദേശം അതിനു സമാനമായി ചിന്തിക്കാം. ഇത് വന്നു പോയവരിൽ, പ്രത്യേകിച്ച് പലതവണ വന്നു പോയവരിൽ, ഈ സാധ്യത കൂടുതൽ ആയിട്ടുണ്ട്. സിയാദ് അൽ അലിയുടെ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്റ്റഡി, ‘നേച്ചറി’ൽ പബ്ലിഷ് ചെയ്ത് വന്ന, ഒരുപക്ഷെ കോവിഡിൽ തന്നെ ഏറ്റവും വൈറ്റൽ സ്റ്റഡി ആണത്. ദിസ് സ്റ്റഡി വെരി ക്ലിയർലി ഷോസ് ദാറ്റ് ഇഫ് യു ഹാവ് മുൾട്ടിപ്പിൾ ഇൻഫെക്‌ഷൻ, ദി ചാൻസ് ഓഫ് ഹവിങ് എ പ്രോബ്ലം ഈസ് മോർ ദാൻ അതേർസ്.
ഇത് രണ്ടും കൂട്ടിച്ചേർത്തു വായിക്കുമ്പോൾ കോവിഡ് ഒരുപാട് തവണ വന്നു പോകുന്നത് നല്ലൊരു കാര്യമല്ല എന്ന് നമുക്ക് കൂട്ടിച്ചേർത്തു വായിക്കാൻ പറ്റും. ഇങ്ങനെ വന്നു കഴിഞ്ഞാൽ മരിക്കുകയൊന്നും ഇല്ല. പക്ഷെ കോവിഡ് പുതിയൊരു സംഗതി ആയതുകൊണ്ടും പിൽക്കാലത്തു വരാനിരിക്കുന്ന വിവരങ്ങൾ എന്താണെന്നു ഇപ്പൊ നമുക്കറിയാൻ പറ്റാത്തതുകൊണ്ടും അൽപ്പം സൂക്ഷിക്കുക എന്നത് നല്ലതാണ്. ഡോക്ടർമാർ എപ്പോഴും പറയാറുണ്ട്, കഴിയും വിധം ഈ ഇൻഫെക്ഷൻ എല്ലാവരും ഒഴിവാക്കുക. ഇത് ചാക്രികമായിട്ടുള്ള, സൈക്ളിക്കൽ തിങ്ങ്സ് ആണ്. കഴിഞ്ഞ ഏപ്രിൽ-മെയിൽ ഇതിങ്ങനെ വന്നു താഴ്ന്നു പോയി, കുറെ മാസങ്ങൾ കഴിഞ്ഞു വീണ്ടും പൊങ്ങും. അപ്പൊ, ആ സമയത്തു ഒന്ന് സൂക്ഷിക്കുക നല്ലതാണ്.
അല്ലാതെ വെറും ജലദോഷമാണെന്നു പറഞ്ഞു നിസാരവൽക്കരിക്കുക, എനിക്കെത്ര തവണ വേണമെങ്കിലും വന്നു പൊയ്ക്കോട്ടേ നല്ലതാണു എന്ന് പറയുന്ന ഒരു സമൂഹമുണ്ട്. അത് ഒഴിവാക്കുക എന്നത് മാത്രമേയുള്ളു. ആരും ഇത് കേട്ട് ഭയക്കേണ്ട കാര്യമൊന്നും ഇല്ല. ചുരുക്കിപ്പറഞ്ഞാൽ വാക്‌സിൻസും ഈ സഡൻ ഹാർട്ട് ഡെത്തും തമ്മിൽ നേരിട്ടുള്ള ബന്ധം ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല.
വാക്സിനുകൾ, പ്രത്യേകിച്ച് അമേരിക്കയിൽ നിർമിതമായിട്ടുള്ള വാക്സിനുകൾ, ഹൃദയത്തിന്റെ പേശികളിൽ നേരിയ നീർക്കെട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും മരണത്തിനു കാരണമായിട്ട് ഇത് വരെ കണ്ടെത്തിയിട്ടില്ല. കോവിഡ് വന്നു പോയവരിൽ, ഒരല്പമെങ്കിലും വരാത്തവരെ അപേക്ഷിച്ച്, ഹൃദ്രോഗ സാധ്യത, ഹാർട്ട് അറ്റാക്കിന്റെ സാധ്യത, ഒരു വർഷം വരെയെങ്കിലും നിലനിൽക്കുന്നതായിട്ട് നിരവധി പഠനങ്ങൾ സ്ഥിതീകരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങളാണ് ഹാർഡ് ഫാക്ട് ആയി നമുക്ക് എടുക്കാവുന്നത്.
ഡോ. എൻ.എം മുജീബ് റഹ്മാൻ: അവസാനമായി ചോദിക്കാനുള്ളത്, നമ്മൾ വാക്‌സിനേഷൻ ഇപ്പോളും തുടരേണ്ടതുണ്ടോ? അതായത് ഇതിപ്പോ കോവിഡിന്റെ കാലഘട്ടത്തിനു ശേഷം വരുന്ന, ജനിക്കുന്ന, കുട്ടികൾ അവരുടെ വാക്‌സിനേഷന് നമുക്ക് എന്തെങ്കിലുമൊരു സിസ്റ്റം ഇവോൾവ് ചെയ്തിട്ടുണ്ടോ? അപ്പൊ എന്താണ് പൊതുജനാരോഗ്യ രംഗത്ത് ആ വെല്ലുവിളിയെ നമ്മൾ എങ്ങനെയാണ് കാണേണ്ടത്?
ഡോ. രാജീവ് ജയദേവൻ: നമ്മളൊന്ന് ഓർക്കേണ്ടത്, കോവിഡ് ആദ്യത്തെ രണ്ടു വർഷങ്ങളിൽ ഒരുപാട് പേരെ കൊന്നു, ബില്യൺസ് ഓഫ് പീപ്പിൾ ഡൈഡ്. വളരെ വളരെ ട്രാജിക് ആണത്. പക്ഷെ ആ മരണങ്ങളൊക്കെ നടന്നതും ഈ കോവിഡിനെ പറ്റി നമുക്ക്, മനുഷ്യവംശം എന്ന നിലക്ക്, ഇമ്മ്യൂൺ മെമ്മറി ഇല്ലാതിരുന്ന ഒരു കാലമായിരുന്നു. ആദ്യമായിട്ട് മാനവരാശിയെ ആക്രമിക്കുന്ന ഒരു വൈറസ്.. ചരിത്രത്തിൽ ദി ഫസ്റ്റ് ടൈം ഇവന്റ് ആണ്. ഇൻ റെക്കോർഡഡ് ഹിസ്റ്ററി. അങ്ങനെയൊരു സംഗതി നടന്നതിനാൽ.. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന് യാതൊരു വിധത്തിലുമുള്ള മുൻ പരിചയവും ഇല്ലാതിരുന്നതിനാലാണ് ഇത്രയുംപേർ, കുട്ടികളും ചെറുപ്പക്കാരുമടക്കം മരണപ്പെട്ടത്. കുട്ടികളിൽ വളരെ വളരെ റെയർ ആയിട്ടു മാത്രമേ പ്രശ്നമുണ്ടായിട്ടുള്ളൂ. ഈവൻ വിതൗട് വാക്‌സിനേഷൻ, അതായത് കുട്ടികളെ തല്ക്കാലം മാറ്റിനിർത്താം.
ഇപ്പോ അഡൾട്ടിന്റെ കാര്യം സംസാരിക്കാം.. അപ്പൊ ഈ അഡൾട്ടിന്റെ കാര്യം എടുക്കുകയാണെങ്കിൽ വാക്‌സിനേഷൻ റോൾ ഔട്ട് വന്നതോടുകൂടി, വാക്‌സിനേഷൻ എടുത്തവരിൽ എടുക്കാത്തവരെ അപേക്ഷിച്ചു മരണനിരക്ക് ഗണ്യമായി കുറഞ്ഞതായും ആധികാരികമായും എല്ലാ രാജ്യങ്ങളിലും കണ്ടു.
പക്ഷെ അതിനു ശേഷം ഒമൈക്രോൺ എന്നുള്ള കുറച്ചൂടെ മൈൽഡർ ആയിട്ടുള്ള ഒരു വൈറസ് വന്നു, അതിനു മുൻപുണ്ടായിരുന്ന പല വേരിയന്റ്സ് പലർക്കും വന്നു പോവുകയും ചെയ്തു. അതിൽ നിന്നും രക്ഷപ്പെട്ടത്, അതായത് മരിച്ചുപോകാതെ സർവൈവ് ചെയ്തിട്ടുള്ള വ്യക്തികളാണ് ഇപ്പോളുള്ളത്. ഈ വ്യക്തികളിൽ മിക്കവർക്കും, ഒരു 95 ൽ അതികം ശതമാനം പേർക്കും, വാക്‌സിനേഷൻ മൂലമോ അല്ലെങ്കിൽ നാച്ചുറൽ ആയിട്ട് ഇൻഫെക്ഷൻ വന്നു പോയതിനു ശേഷമോ ഉള്ള ഒരു ഇമ്മ്യൂൺ മെമ്മറി ഉണ്ട്. ഇങ്ങനെയുള്ള വ്യക്തികൾ ഇപ്പോൾ നിലവിലുള്ള ഒരു വേരിയന്റ് വരികയാണെങ്കിൽ മരണസാധ്യത വളരെ കുറവാണ്. എക്സ്ട്രീമിലി റെയർ എക്സപ്ട് ഇഫ് യു ആർ വെരി ഓൾഡ്, നമുക്ക് പ്രായത്തെ ഒരിക്കലും തോൽപ്പിക്കാൻ പറ്റില്ല. എയ്ജ് എന്ന് പറയുന്നത് ഒരു ഘടകമാണ്. വെരി ഓൾഡ്.. യെസ് പ്രോബ്ലം ക്യാൻ സ്റ്റിൽ ഹാപ്പെൻ.. അവരിൽ കൂടുതൽ വാക്‌സിനേഷൻ വേണോ വേണ്ടയോ എന്ന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. ഞാൻ അതിലേക്ക് കടക്കുന്നില്ല. പക്ഷെ, ആസ് ഓഫ് നൗ, വി ആർ സെയ്ഫ്.
നമ്മുടെ സമൂഹത്തിൽ നിലവിലുള്ള കുറേയാൾ മരിച്ചുപോയി എന്ന് നാമൊരിക്കലും മറക്കരുത്. ഇപ്പോൾ നിലവിൽ ജീവനോട് ഇരിക്കുന്ന വ്യക്തികളിൽ നല്ല രീതിയിലുള്ള ഒരു ഇമ്മ്യൂൺ മെമ്മറി നമുക്കുണ്ട്. അത് ദീർഘകാലത്തേക്ക് ഇന്റാക്റ്റ് ആയിരിക്കും. ഇപ്പോൾ നിലവിൽ ഉള്ള വേരിയന്റിൽ നിന്ന് സംരക്ഷിക്കാൻ അതുമതി.. ഇനി അത് രൂപം മാറി, വേഷം മാറി, അടുത്തവരവ് എന്തായിരിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല. അത് ആ സമയത്തു നമുക്ക് കാണാവുന്നതേ ഉള്ളൂ.
പക്ഷെ രണ്ട മാസങ്ങൾക്കു ശേഷം പുതിയൊരു വകഭേദം വന്നെന്നിരിക്കാം. വി ഡോണ്ട് നോ. അത് അൺനോൺ ആയി നമുക്ക് കണക്കാക്കാം. ഇത് വരെ ഡോക്ടർ ചോദിച്ചതിന് ഉത്തരം ഇതാണ്. ഇപ്പോൾ നിലവിലുള്ള കാര്യങ്ങൾ അതുപോലെ തന്നെ മതി. കുട്ടികളുടെ കാര്യം പറയുകയാണെങ്കിൽ കുട്ടികളിൽ വളരെ വളരെ റെയർ ആയിട്ടേ കോംപ്ലിക്കേഷൻസ് വരുന്നുള്ളൂ. നിരവധി പേർ അതിനെപ്പറ്റി ഈ വാക്സിനേഷൻ റോൾ ഔട്ടിന് മുൻപ് സംസാരിച്ചിരുന്നു. കുട്ടികളെ വേറൊരു വിഭാഗമായിട്ട് നമ്മൾ കാണണം. ദേ ആർ വെരി വെരി ലോ റിസ്ക്. ഞാൻ പറയുന്നത് ഹെൽത്തി ചിൽഡ്രന്റെ കാര്യമാണ്. മറ്റു അനുബന്ധരോഗങ്ങളോട് കൂടിയ കുട്ടികളുടെ കാര്യമല്ല ഞാൻ പറയുന്നത്, ഹെൽത്തി ചിൽഡ്രൻ.. ദേ ആർ പെർഫെക്ടലി സേഫ്.. ഇതുവരെ.
ഡോ. എൻ.എം മുജീബ് റഹ്മാൻ: ഡോക്ടർ, വളരെ സന്തോഷമുണ്ട് വളരെ ചുരുങ്ങിയ സമയത്തിൽ നമ്മൾ കോവിഡ് സംബന്ധിച്ച് ആളുകൾക്ക് ഉണ്ടായിരുന്ന വലിയ തരത്തിലുള്ള ആശങ്കകളെ കുറിച്ച്, ഒരു തരത്തിൽ നമുക്കെന്താണ് അതിന്റെ സയന്റിഫിക് ഫാക്ട് എന്ന് ശാസ്ത്രീയമായി പറഞ്ഞു കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. താങ്ക് യു വെരി മച്ച് ഫോർ ജോയ്‌നിങ് അസ്.
ഈ വിഡിയോ സംഭാഷണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. See more from MedTalk Series, Here.
Informative.